ഒരു ഫ്ലാറ്റില്‍ ഒരു കുടുംബം; നിബന്ധന കര്‍ശനമാക്കി ദുബായ് മുന്‍സിപ്പാലിറ്റി

വാടകക്കാരന്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും മുന്‍സിപ്പാലിറ്റി അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒരു ഫ്ലാറ്റില്‍ ഒരു കുടുംബം;  നിബന്ധന കര്‍ശനമാക്കി ദുബായ് മുന്‍സിപ്പാലിറ്റി

ഒരു ഫ്ലാറ്റില്‍ ഒരു കുടുംബം മാത്രം എന്ന നിബന്ധന ദുബായി മുന്‍സിപ്പാലിറ്റി കര്‍ശനമാക്കുന്നു. നിയമവിരുദ്ധമായി ഫ്ലാറ്റുകളും വില്ലകളിലും ഷെയറിംഗ് വ്യവസ്ഥയില്‍ താമസിക്കുന്നവരെ പിടികൂടുന്നതിന് പരിശോധന കര്‍ശനമാക്കാനാണ് ദുബായി മുന്‍സിപ്പാലിറ്റി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിയമലംഘകര്‍ക്ക് അരലക്ഷം വരെ പിഴ ഈടാക്കും.

വാടകക്കാരന്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും മുന്‍സിപ്പാലിറ്റി അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള കേന്ദ്രങ്ങളില്‍ ബാച്ചിലേഴ്‌സ് താമസിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മറ്റ് താമസക്കാര്‍ അറിയിക്കണമെന്നും മുന്‍സിപ്പാലിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനുവദിക്കപ്പെട്ടിട്ടുള്ളതില്‍ കൂടുതല്‍ ആളുകളെ താമസിപ്പിക്കുകയോ ബാച്ചിലേഴ്‌സിന് വാടകക്ക് നല്‍കുകയോ ചെയ്താല്‍ കെട്ടിടം വാടകക്ക് എടുത്തിട്ടുള്ളയാള്‍ പിഴ ഒടുക്കേണ്ടിവരും.

Story by