ഇഫ്താറിന് മുന്‍പ് ഫലവില്‍പ്പന നടത്തിയെന്ന് ആരോപിച്ച് പാകിസ്ഥാനില്‍ വയോധികന് മര്‍ദ്ദനം

മത സാഹോദര്യത്തിന്റെയും ഉദാത്തമായ മാനവദര്‍ശനത്തിന്റെയും സന്ദേശമായ ഇഫ്താര്‍ ഇത്തവണ ഗോകുല്‍ ദാസിനു ഏതായാലും പീഡനത്തിന്റെതായിരുന്നു

ഇഫ്താറിന് മുന്‍പ് ഫലവില്‍പ്പന നടത്തിയെന്ന് ആരോപിച്ച് പാകിസ്ഥാനില്‍ വയോധികന് മര്‍ദ്ദനം

ഇഫ്താറിന്നു മുന്‍പ് ഫല വര്‍ഗ്ഗങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചു എന്ന് ആരോപിക്കപ്പെട്ടു പാകിസ്താനില്‍ വൃദ്ധന്‍ മര്‍ദ്ദനത്തിന്നു ഇരയായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സോഷ്യല്‍ മീഡിയയില്‍ സംഭവം വിവാദമാകുകയും ചെയ്തതോടെ , അലി ഹസ്സന്‍ എന്ന പോലീസ് കോണ്‍സ്റ്റബിള്‍ അറ്റസ്റ്റിലായി. എണ്പതു വയസ്സിന്നു മുകളിലുള്ള ഗോകുല്‍ ദാസിനെ, അലി ഹസ്സന്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു എന്ന് രേഖപ്പെടുത്തിയാണ് അറ്റസ്റ്റ് ചെയ്തത്.


വയോധികനായ ഗോകുല്‍ ദാസിന്റെ ചെറുമകന്റെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. ഇഫ്താറിന് മുന്‍പ് ഭക്ഷ്യ യോഗ്യമായ ഫലവര്‍ഗ്ഗങ്ങള്‍ ഗോകുല്‍ദാസ് വില്‍ക്കാന്‍ കൊണ്ട് വന്നതാണ് അലി ഹസ്സനെ പ്രകോപിതനാക്കിയത് എന്ന് പറയപ്പെടുന്നു.

മത സാഹോദര്യത്തിന്റെയും ഉദാത്തമായ മാനവദര്‍ശനത്തിന്റെയും സന്ദേശമായ ഇഫ്താര്‍ ഇത്തവണ ഗോകുല്‍ ദാസിനു ഏതായാലും പീഡനത്തിന്റെതായിരുന്നു എന്ന് മാത്രം. അലി ഹസ്സന്നു അര്‍ഹമായ ശിക്ഷ തന്നെ ലഭികണം എന്ന് ആവശ്യപ്പെട്ടു പാകിസ്ഥാനിലെ മനുഷ്യാവകാശ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.

Story by