കേരളത്തില്‍ ഇനി 'ഒലയുടെ' ഓട്ടോറിക്ഷയും

ആദ്യ ഘട്ടത്തില്‍കൊച്ചിയിലും തിരുവനന്തപുരത്തുമാണ് ഒല ഓട്ടോകള്‍ സര്‍വീസ് നടത്തുക.

കേരളത്തില്‍ ഇനി

ഏറെ ജനപ്രീതിയാകര്‍ഷിച്ച ഒല ഓണ്‍ലൈന്‍ ടാക്സി സര്‍വീസിന് പിന്നാലെ ഒല ഓട്ടോ സര്‍വീസും കേരളത്തിലേക്ക് എത്തുന്നു. ആദ്യ ഘട്ടത്തില്‍കൊച്ചിയിലും തിരുവനന്തപുരത്തുമാണ് ഒല ഓട്ടോകള്‍ സര്‍വീസ് നടത്തുക.

ഒല ഓട്ടോകള്‍ വഴി കിലോമീറ്ററിന് അഞ്ചു രൂപയ്ക്കു യാത്ര ചെയ്യാം. കുറഞ്ഞ നിരക്ക് 25 രൂപയാണ്. റൈഡ് ടൈം ചാർജ് മിനിറ്റിന് ഒരു രൂപയാണ്. രാത്രിയിൽ സാധാരണ ചാർജിന്റെ ഒന്നര ഇരട്ടി നൽകിയാൽ മതി.

മുംബൈ ഐഐടിയിൽ വിദ്യാർഥികളായിരുന്ന ബാവിഷ് അഗർവാളും അങ്കിത് ഭട്ടിയും ചേർന്ന് 2011–ൽ ആരംഭിച്ചതാണ് വ്യക്തിഗത യാത്രയ്ക്കുള്ള ഈ ഒല എന്ന മൊബൈൽ ആപ്. ഇന്ന് രാജ്യത്തെ 102 നഗരങ്ങളില്‍ ഒല സര്‍വീസ് ലഭ്യമാണ്

Read More >>