ഇസ്‍ലാമിക് സ്റ്റേറ്റിന് മുന്നറിയിപ്പുമായി ബറാക് ഒബാമ

"ഞങ്ങളുടെ സന്ദേശം വ്യക്തമാണ്. ഞങ്ങളുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആക്രമണം ഇനിയും തുടരും.അമേരിക്കയെ ലക്ഷ്യമിടുകയാണെങ്കിൽ നിങ്ങളും ഒരിക്കലും സുരക്ഷിതരാകില്ല"

ഇസ്‍ലാമിക് സ്റ്റേറ്റിന് മുന്നറിയിപ്പുമായി ബറാക് ഒബാമ

വാഷിങ്ടൺ ; ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിന് (ഐഎസ്) മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഐഎസ്, അല്‍ ഖ്വയിദ തുടങ്ങിയ ഭീകര സംഘടനകള്‍ മുസ്ലീങ്ങള്‍ക്കെതിരെ അമേരിക്കയെ തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടത്തുകയും മുസ്ലീങ്ങളുടെ യഥാര്‍ത്ഥ നേതൃത്വങ്ങള്‍ ഇത്തരത്തിലുള്ള സംഘടനകളാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്നും ഒബാമ വിശദീകരിച്ചു.

കഴിഞ്ഞ ദിവസം ഫ്‌ളോറിഡയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബില്‍ ഐഎസ് നടത്തിയ വെടിവെയ്പില്‍ അന്‍പതോളം പേര്‍ കൊല്ലപ്പെടുകയും അന്‍പത്തിമൂന്നോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒബാമയുടെ പ്രതികരണം. അമേരിക്കയെയോ തങ്ങളുടെ സഖ്യകക്ഷികളെയോ ലക്ഷ്യമിട്ടാൽ നിങ്ങളും സുരക്ഷിതരാകില്ലെന്നാണ് ഒബാമയുടെ മുന്നറിയിപ്പ്.


"മുൻപത്തേക്കാളും ഏറെ പ്രതിരോധത്തിലാണ് ഇപ്പോൾ ഐഎസ്. കൂടാതെ വലിയ സാമ്പത്തിക പ്രതിസന്ധിയിലുമാണ്. ഇറാഖിലും സിറിയയിലും അവരുടെ സ്വാധീനം കുറഞ്ഞുകഴിഞ്ഞു. ഐഎസിന്റെ എണ്ണപ്പാടങ്ങൾ ലക്ഷ്യമിട്ടതും വിൽപ്പന തടയാൻ ശ്രമിച്ചതും വഴി അവരുടെ വലിയൊരു സാമ്പത്തിക ശ്രോതസ്സ് അടക്കാന്‍ അമേരിക്കക്ക് സാധിച്ചു. ഞങ്ങളുടെ സന്ദേശം വ്യക്തമാണ്. ഞങ്ങളുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആക്രമണം ഇനിയും തുടരും.അമേരിക്കയെ ലക്ഷ്യമിടുകയാണെങ്കിൽ നിങ്ങളും ഒരിക്കലും സുരക്ഷിതരാകില്ല"- ഒബാമ വ്യക്തമാക്കി.

Read More >>