ഐഎസിനെ തകര്‍ക്കുംവരെ വിശ്രമമില്ലെന്ന് ഒബാമ

ഐഎസിനെ തകര്‍ക്കുംവരെ വിശ്രമമില്ലെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ

ഐഎസിനെ തകര്‍ക്കുംവരെ വിശ്രമമില്ലെന്ന്  ഒബാമവാഷിംഗ്ടണ്‍: ഐഎസിനെ തകര്‍ക്കുംവരെ വിശ്രമമില്ലെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇസ്താംബൂളില്‍ ഐഎസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

"ലോകത്താകമാനമുള്ള പൗരന്‍മാര്‍ക്കിടയില്‍ മാറ്റമുണ്ടാക്കിയ ഈ വെറുപ്പിന്റെ ശൃംഖലയെ തകര്‍ക്കുന്നതുവരെ യുഎസ് വിശ്രമിക്കില്ല. തുര്‍ക്കിയിലെ ജനങ്ങള്‍ക്കൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു". മെക്‌സിക്കന്‍ പ്രസിഡന്റ് എന്റികെ പെന നീറ്റോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഒബാമ പറഞ്ഞു.

നിരപരാധികളായ ആളുകളെ കൊന്നൊടുക്കുന്നതില്‍ ഐഎസ് എത്ര ക്രൂരമായാണ് ചിന്തിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More >>