സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു വേണ്ടിയുള്ള രാജഗോപാലിന്റെ വോട്ടിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ പ്രതിഷേധം

സിപിഎമ്മുമായി പാര്‍ട്ടി ധാരണയെന്ന ആരോപണം ഉയരാന്‍ രാജഗോപാലിന്റെ നടപടി കാരണമായെന്ന് ഒരു വിഭാഗം നേതാക്കള്‍ വിലയിരുത്തി. എന്നാല്‍ രാജഗോപാലിന്റെ നടപടയോട് പ്രതികരിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തയ്യാറായില്ല.

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു വേണ്ടിയുള്ള രാജഗോപാലിന്റെ വോട്ടിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ പ്രതിഷേധം

നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി എംഎല്‍എ ഒ രാജഗോപാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തതില്‍ പാര്‍ട്ടിയില്‍ പ്രതിഷേധം പുകയുന്നു. ഒ രാജഗോപാല്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയോ പിസി ജോര്‍ജ് ചെയ്തത് പോലെ അസാധുവാക്കുകയോ വേണമായിരുന്നുവെന്നും അതല്ലാതെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തത് പാര്‍ട്ടി അച്ചടക്ക ലംഘനമാണെന്നും പാര്‍ട്ടിയില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

സിപിഎമ്മുമായി പാര്‍ട്ടി ധാരണയെന്ന ആരോപണം ഉയരാന്‍ രാജഗോപാലിന്റെ നടപടി കാരണമായെന്ന് ഒരു വിഭാഗം നേതാക്കള്‍ വിലയിരുത്തി. എന്നാല്‍ രാജഗോപാലിന്റെ നടപടയോട് പ്രതികരിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തയ്യാറായില്ല.

രാജഗോപാല്‍ മനസാക്ഷിക്ക് അനുസരിച്ചാണ് വോട്ട് ചെയ്തതെന്നും അദ്ദേഹത്തിന് പാര്‍ട്ടി ഇത് സംബന്ധിച്ച് ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും പാര്‍ട്ടി വക്താവ് ജെആര്‍ പദ്മകുമാര്‍ അറിയിച്ചു.

Read More >>