താന്‍ വോട്ടുനല്‍കിയ എല്‍ഡിഎഫ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചതിലുള്ള സന്തോഷം പരസ്യമായി പ്രകടിപ്പിച്ച് ഒ രാജഗോപാല്‍

ശ്രീരാമകൃഷ്ണന്‍ ചെറുപ്പക്കാരനാണെന്നതും കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പേരും വോട്ട് ചെയ്യുന്നതിന് കാരണമായെന്ന് രാജഗോപാല്‍ പറഞ്ഞു

താന്‍ വോട്ടുനല്‍കിയ എല്‍ഡിഎഫ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചതിലുള്ള സന്തോഷം പരസ്യമായി പ്രകടിപ്പിച്ച് ഒ രാജഗോപാല്‍

താന്‍ വോട്ടുനല്‍കിയ എല്‍ഡിഎഫ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചതിലുള്ള സന്തോഷം പരസ്യമായി പ്രകടിപ്പിച്ച് ഒ രാജഗോപാല്‍. തന്റെ വോട്ട് ശ്രീരാമകൃഷ്ണനായിരുന്നുവെന്നും അതിനാല്‍ തന്നെ ആ സന്തോഷം ഇവിടെ പങ്കുവെയ്ക്കുകയാണെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

ശ്രീരാമകൃഷ്ണന്‍ ചെറുപ്പക്കാരനാണെന്നതും കൂട്ടത്തില്‍ അദ്ദേഹത്തിന്റെ പേരും വോട്ട് ചെയ്യുന്നതിന് കാരണമായെന്ന് രാജഗോപാല്‍ പറഞ്ഞു. ശ്രീത്വമുള്ള മുഖമാണ് അങ്ങയുടേത്. ശ്രീരാമന്‍ ധാര്‍മ്മികതയുടെ ആള്‍രൂപമാണല്ലോ. കൃഷ്ണനും അങ്ങയുടെ പേരിലുണ്ട്. അങ്ങനെ എല്ലാ നന്മയും ഉള്ള പേരാണല്ലോ അങ്ങേയ്ക്കുള്ളത്- ഒ രാജഗോപാല്‍ അഭിനന്ദന പ്രസംഗത്തില്‍ പറഞ്ഞു.

Read More >>