സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചെയ്യുമെന്ന് ഒ രാജഗോപാല്‍

ഭരണപക്ഷം കൊണ്ടുവരുന്ന നല്ല കാര്യങ്ങളെ നല്ലകാര്യങ്ങളെന്ന രീതിയില്‍ തന്നെ സമീപിക്കുമെന്നും ജനവിരുദ്ധമായതിനെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചെയ്യുമെന്ന് ഒ രാജഗോപാല്‍

സംസ്ഥാന നിയമ സഭയില്‍ ഇന്ന് നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചെയ്യുമെന്ന് ഒ രാജഗോപാല്‍. തന്റെ വോട്ട് സ്ഥാനാര്‍ത്ഥിയെ നോക്കിയും ശരിയായ നിലപാടുകളെ ആശ്രയിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയസഭയില്‍ ഒരുകാര്യവും കണ്ണടച്ച് എതിര്‍ക്കില്ലെന്ന് രാജഗോപാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭരണപക്ഷം കൊണ്ടുവരുന്ന നല്ല കാര്യങ്ങളെ നല്ലകാര്യങ്ങളെന്ന രീതിയില്‍ തന്നെ സമീപിക്കുമെന്നും ജനവിരുദ്ധമായതിനെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More >>