ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ക്കായി രൂപീകരിച്ച റിക്രൂട്ട്മെന്റ് ബോര്‍ഡ് പിരിച്ചുവിട്ട് നിയമനങ്ങള്‍ പിഎസ്സി വഴിയാക്കുന്നതിനെ എതിര്‍ത്ത് എന്‍എസ്എസ്

ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ക്കായി രൂപീകരിച്ച ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പിരിച്ചുവിട്ടതിലും നിയമനങ്ങള്‍ പിഎസ്സി വഴിയാക്കുന്നതിനും എതിരെയാണ് പ്രമേയം. കൂടാതെ ശബരിമലയിലെ ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും പ്രമേയത്തിലൂടെ എന്‍എസ്എസ് ആവശ്യപ്പെട്ടു.

ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ക്കായി രൂപീകരിച്ച റിക്രൂട്ട്മെന്റ് ബോര്‍ഡ് പിരിച്ചുവിട്ട് നിയമനങ്ങള്‍ പിഎസ്സി വഴിയാക്കുന്നതിനെ എതിര്‍ത്ത് എന്‍എസ്എസ്

ശബരിമല വിഷയത്തിലും ദേവസ്വംബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതും സംേബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപടിനെതിരെ എന്‍എസ്എസ് പ്രമേയം. എന്‍എസ്എസിന്റെ ബജറ്റ് സമ്മേളനത്തിനിടെയാണ് ഈ വിഷയങ്ങളില്‍ തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കി എന്‍എസ്എസ് നേതൃത്വം രംഗത്തെത്തിയത്.

ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ക്കായി രൂപീകരിച്ച ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പിരിച്ചുവിട്ടതിലും നിയമനങ്ങള്‍ പിഎസ്സി വഴിയാക്കുന്നതിനും എതിരെയാണ് പ്രമേയം. കൂടാതെ ശബരിമലയിലെ ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും പ്രമേയത്തിലൂടെ എന്‍എസ്എസ് ആവശ്യപ്പെട്ടു.

യുഡിഎഫിന്റെ പരാജയത്തിന് കാരണം വര്‍ഗീയതയോടുളള മൃദുസമീപനമാണെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ത്ത പോലെ ഈ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ക്കുമെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ബജറ്റ് അവതരണത്തിന് മുന്നോടിയായി മുന്നറിയിപ്പ് നല്‍കി.

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ 2016-17 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് സമ്മേളനമാണ് ഇന്ന് നടക്കുന്നത്.

Read More >>