ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണ്‍

കാത്തു കാത്തിരുന്ന് സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് അവസാനം ഫ്രഞ്ച് ഓപ്പണ്‍ ജയിച്ചു

ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണ്‍

പാരീസ്: കാത്തു കാത്തിരുന്ന് സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് അവസാനം ഫ്രഞ്ച് ഓപ്പണ്‍ ജയിച്ചു. ഫൈനലില്‍ ബ്രിട്ടന്റെ ആന്‍ഡി മറെയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് കീഴടക്കിയത്. സ്കോര്‍ 3-6, 6-1, 6-2- 6-4.

ആദ്യസെറ്റ് നേടി അട്ടിമറി പ്രതീക്ഷ ഉയര്‍ത്തിയ മറെ രണ്ടാം സെറ്റില്‍ നിലം തൊടീക്കാതെയാണ് ജോക്കോവിച്ച് തിരിച്ചുവന്നത്. 6-1ന് രണ്ടാം സെറ്റ് സ്വന്തമാക്കിയ ജോക്കോ മൂന്നും നാലും സെറ്റുകളിലും മറെയ്ക്ക് അവസരമൊന്നും നല്‍കിയില്ല.


കരിയറില്‍ ഇതുവരെ കൈയിലൊതുങ്ങാതിരുന്ന ഫ്രഞ്ച് ഓപ്പണും നേടിയതിലൂടെ കരിയര്‍ സ്ലാം(നാല് ഗ്രാന്‍സ്ലാമുകളും) നേടുന്ന എട്ടാമത്തെ താരമായി മാറിയിരിക്കുകയാണ് ജോക്കോവിച്ച്.

നാലാം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലാണ് ജോക്കോവിച്ചിന് കന്നി കിരീടം കൈയിലൊതുങ്ങിയത്. രണ്ടുതവണ(2012ലും 2014ലും) നദാലിന് മുന്നില്‍ തലകുനിക്കേണ്ടിവന്ന ജോക്കോവിച്ച് കഴിഞ്ഞവര്‍ഷം സ്റ്റാന്‍ വാവ്‌റിങ്കയ്ക്ക് മുന്നില്‍ മുട്ടുമടക്കി. എന്നാല്‍ നാലാമങ്കത്തില്‍  ജോക്കോവിച്ചിന്‍റെ കൂടെ വിജയം പോരുകയായിരുന്നു.