വിഎസ്സിന്റെ പദവിയില്‍ തീരുമാനമായില്ല

വിഎസിന്‍റെ പദവിയെ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നുവെങ്കിലും ഒടുവില്‍ തീരുമാനം എല്‍ഡിഎഫ് യോഗത്തിന് വിടുകയായിരുന്നു.

വിഎസ്സിന്റെ പദവിയില്‍ തീരുമാനമായില്ല

തിരുവനന്തപുരം:  വിഎസ് അച്യുതാനന്ദന്‍റെ ക്യാബിനറ്റ് റാങ്കോടെ പദവി നല്‍കുന്ന വിഷയത്തില്‍ മന്ത്രിസഭ തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നുവെങ്കിലും ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായില്ല.

വിഎസിന്‍റെ പദവിയെ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നുവെങ്കിലും ഒടുവില്‍ തീരുമാനം എല്‍ഡിഎഫ് യോഗത്തിന് വിടുകയായിരുന്നു.

വിഎസിന് പദവി നല്‍കുമ്പോള്‍ പിണറായി സര്‍ക്കാറില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ പരിഗണിക്കുന്നത്.

Read More >>