മുസ്ലീം സഹോദരങ്ങള്‍ക്ക് പള്ളി മുറ്റത്ത് നോമ്പുതുറയൊരുക്കി ക്ഷേത്ര കമ്മറ്റി

മുളിയാര്‍ സുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റിയുടെ കൂട്ടായ്മയാണ് കുരുക്ഷേത്ര. കഴിഞ്ഞദിവസം ക്ഷേത്ര കമ്മിറ്റിക്കാര്‍ ബോവിക്കാനം മുഹിയുദ്ദീന്‍ ജുമാമസ്ജിദ് പരിസരത്താണ് നോമ്പുതുറ സംഘടിപ്പിച്ചത്.

മുസ്ലീം സഹോദരങ്ങള്‍ക്ക് പള്ളി മുറ്റത്ത് നോമ്പുതുറയൊരുക്കി ക്ഷേത്ര കമ്മറ്റി

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമമാതൃയായി ഹിന്ദു മുസ്ലീം സഹോദരങ്ങള്‍. മുസ്ലീം സഹോദരങ്ങള്‍ക്ക് പള്ളി മുറ്റത്ത് നോമ്പുതറയൊരുക്കിയാണ് ക്ഷേത്ര കമ്മറ്റി മാതൃകയായത്. കാസര്‍ഗോഡ് മുളിയാറിലെ കുരുക്ഷേത്ര എന്ന കൂട്ടായ്മയാണ് മതസൗഹാര്‍ദ്ദത്തിന്റെ പുതിയ ചരിത്രമെഴുതി മാതൃകയായത്.

മുളിയാര്‍ സുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റിയുടെ കൂട്ടായ്മയാണ് കുരുക്ഷേത്ര. കഴിഞ്ഞദിവസം ക്ഷേത്ര കമ്മിറ്റിക്കാര്‍ ബോവിക്കാനം മുഹിയുദ്ദീന്‍ ജുമാമസ്ജിദ് പരിസരത്താണ് നോമ്പുതുറ സംഘടിപ്പിച്ചത്. ജാതി മത ഭേദമന്യേ നുറുകണക്കിനാള്‍ക്കാരാണ് നോമ്പുതുറയില്‍ പങ്കെടുത്തത്.

സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ ചടങ്ങില്‍ ഒത്തുകൂടിയപ്പോള്‍ മതേതര കേരളത്തിന് അത് വ്യത്യസ്ത അനുഭവമായി മാറി. നോമ്പുതുറയ്ക്കു ശേഷം നാടിന്റെ നന്മയ്ക്ക് വേണ്ടി വീണ്ടും ഒത്തുകൂടുമെന്ന പ്രതിജ്ഞയോടെ അവര്‍ പിരിഞ്ഞു.

Read More >>