ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹനക്കാര്‍ക്ക് പെട്രോളില്ല

ഇന്ധന കമ്പനികള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കും. പുതിയ ഉത്തരവ് ഓഗസ്റ്റ് ഒന്നുമുതല്‍ നിലവില്‍ വരും.

ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹനക്കാര്‍ക്ക് പെട്രോളില്ല

തിരുവനന്തപുരം: ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹനക്കാര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന് ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ പുതിയ തീരുമാനം നടപ്പാക്കുമെന്നും ടോമിന്‍ തച്ചങ്കരി അറിയിച്ചു.

ഇന്ധന കമ്പനികള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കും. പുതിയ ഉത്തരവ് ഓഗസ്റ്റ് ഒന്നുമുതല്‍ നിലവില്‍ വരും.

നിയമം കര്‍ശനമായി നടപ്പാക്കാന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

ഹെല്‍മറ്റ് നിര്‍ബന്ധം കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് തച്ചങ്കരി അറിയിച്ചു. ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന പമ്പുകളില്‍ ബോര്‍ഡ് വെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നഗരങ്ങളിലെ പ്രധാന പെട്രോള്‍ പമ്പ് ഉടമകളുമായും ഡീലര്‍മാരുമായും ചര്‍ച്ച ചെയ്തതിന് ശേഷമാണ് പുതിയ തീരുമാനം.

അതേസമയം, ഗതാഗത കമ്മീഷണറുടെ തീരുമാനത്തിനെതിരെ ഗതാഗത മന്ത്രി രംഗത്തെത്തി. തീരുമാനം അപ്രായോഗികമെങ്കില്‍ പുനഃപരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.

Read More >>