ചിലവന്നൂര്‍ ഡിഎല്‍എഫ് ഫ്‌ളാറ്റ് നിര്‍മാണം: നിയമലംഘനം നടന്നിട്ടില്ലെന്ന് കേന്ദ്രം

കെട്ടിടങ്ങള്‍ പണിയുമ്പോള്‍ പരിഗണിക്കപ്പെടേണ്ട സാങ്കല്‍പ്പിക രേഖ തൊട്ടടുത്ത സ്ഥലങ്ങള്‍ക്ക് മാത്രമാണോ ബാധകമാകുക എന്നകാര്യത്തില്‍ വ്യക്തത വരുത്താനായി ഹൈക്കോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സ്വമേധയാ കക്ഷി ചേര്‍ക്കുകയായിരുന്നു.

ചിലവന്നൂര്‍ ഡിഎല്‍എഫ് ഫ്‌ളാറ്റ് നിര്‍മാണം: നിയമലംഘനം നടന്നിട്ടില്ലെന്ന് കേന്ദ്രം

കൊച്ചി: ചിലന്നൂര്‍ ഡിഎല്‍എഫ് ഫ്‌ളാറ്റ് നിര്‍മാണത്തിനു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലീന്‍ ചിറ്റ്. ഫ്‌ളാറ്റ് നിര്‍മാണത്തില്‍ നിയമലംഘനം നടന്നിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

തീരദേശ പരിപാലന നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നാണ് കെട്ടിടം നിര്‍മ്മിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് ഡിഎല്‍എഫ് ഫ്‌ളാറ്റ് നിര്‍മാണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫ്‌ളാറ്റ് പൊളിച്ചു നീക്കാന്‍  ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ വിധിക്കെതിരെ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. ഇതിനിടയിലാണ് ക്ലീന്‍ ചിറ്റ് നല്‍കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലീന്‍ ചീട്ട്.

കെട്ടിടങ്ങള്‍ പണിയുമ്പോള്‍ പരിഗണിക്കപ്പെടേണ്ട സാങ്കല്‍പ്പിക രേഖ തൊട്ടടുത്ത സ്ഥലങ്ങള്‍ക്ക് മാത്രമാണോ ബാധകമാകുക എന്നകാര്യത്തില്‍ വ്യക്തത വരുത്താനായി ഹൈക്കോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സ്വമേധയാ കക്ഷി ചേര്‍ക്കുകയായിരുന്നു. എന്നാല്‍ ഫ്ളാറ്റ് സമുച്ചയം സാങ്കേതികമായി തീരദേശപരിപാലനനിയമം ലംഘിച്ചിട്ടില്ലെന്ന വിശദീകരണമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

Story by
Read More >>