തോമസ് ചാണ്ടി മന്ത്രിയാകില്ലെന്ന് ശരദ് പവാര്‍

മന്ത്രി സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല. മാത്രമല്ല മന്ത്രിസ്ഥാനം വീതം വെക്കുന്നു എന്ന തരത്തിലുള്ള ചർച്ചകൾ ഇതുവരെ നടന്നിട്ടില്ല. തോമസ് ചാണ്ടി തന്നെ എന്‍സിപിയുടെ പാര്‍ലമെന്റെറി പാര്‍ട്ടി നേതാവായി തുടരുമെന്നും ശരദ് പവാര്‍ പറഞ്ഞു

തോമസ് ചാണ്ടി മന്ത്രിയാകില്ലെന്ന് ശരദ് പവാര്‍

ന്യൂഡല്‍ഹി: രണ്ടര വര്‍ഷം താന്‍ മന്ത്രിയാകുമെന്ന തോമസ് ചാണ്ടി എംഎല്‍എയുടെ അവകാശ വാദം തള്ളി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. പാര്‍ട്ടി മന്ത്രിയായി തെരഞ്ഞെടുത്തത് എ കെ ശശീന്ദ്രനെ ആണ്. അഞ്ച് വര്‍ഷക്കാലം ശശീന്ദ്രന്‍ തന്നെ മന്ത്രിയായി തുടരുമെന്നും പവാർ പറഞ്ഞു.

മന്ത്രി സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല.മാത്രമല്ല മന്ത്രിസ്ഥാനം വീതം വെക്കുന്നു എന്ന തരത്തിലുള്ള ചർച്ചകൾ ഇതുവരെ നടന്നിട്ടില്ല. തോമസ് ചാണ്ടി തന്നെ എന്‍സിപിയുടെ പാര്‍ലമെന്റെറി പാര്‍ട്ടി നേതാവായി തുടരുമെന്നും ശരദ് പവാര്‍ പറഞ്ഞു

രണ്ടര വര്‍ഷം എ കെ ശശീന്ദ്രനും രണ്ടര വര്‍ഷം തോമസ് ചാണ്ടിയും മന്ത്രിമാരാകുമെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍. രണ്ട് എംഎല്‍എമാരാണ് എന്‍സിപിക്ക് കേരളത്തിലുള്ളത്. ഗതാഗത മന്ത്രിസ്ഥാനമാണ് എന്‍സിപിക്ക് നല്‍കിയത്.

Read More >>