ബലാത്സംഗ കുറ്റത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സിംബാബ് വെയില്‍ അറസ്റ്റില്‍? വാര്‍ത്ത നിഷേധിച്ച് വിദേശ കാര്യമന്ത്രാലയം

ഇന്ന് രാവിലെ ആണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ബലാത്സംഗ ശ്രമത്തിന് അറസ്റ്റിലായെന്ന വാര്‍ത്ത സിംബാബ്‌വെ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. തുടര്‍ന്ന് ഇന്ത്യയിലെ മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഹരാരയില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ താമസിച്ച ഹോട്ടലില്‍ വച്ച് കളിക്കാരില്‍ ഒരാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്ന വാര്‍ത്ത.

ബലാത്സംഗ കുറ്റത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സിംബാബ് വെയില്‍ അറസ്റ്റില്‍? വാര്‍ത്ത നിഷേധിച്ച് വിദേശ കാര്യമന്ത്രാലയം

ന്യൂഡല്‍ഹി: സിംബാബ്‌വെയില്‍ ഏകദിന പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹോട്ടലില്‍ വച്ച് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് വിദേശകാര്യ മന്ത്രാലയം. ബലാത്സംഗ ശ്രമത്തിന് ഇന്ത്യന്‍ താരങ്ങള്‍ ആരും തന്നെ അറസ്റ്റിലായിട്ടില്ല. പരമ്പരയുടെ സ്‌പോണ്‍സര്‍മാരുമായി ബന്ധമുള്ള ഒരാള്‍ ബലാത്സംഗ ശ്രമത്തിന് അറസ്റ്റിലായിട്ടുണ്ടെന്നും എന്നാല്‍ ഇയാള്‍ ആരോപണം നിഷേധിച്ചു എന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. നിരപരാധിത്തം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ഇയാള്‍ തയ്യാറായിട്ടുണ്ടെന്നും സിംബാബ്‌വെയിലെ ഇന്ത്യന്‍ അംബാസഡര്‍ ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


ഇന്ന് രാവിലെ ആണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ബലാത്സംഗ ശ്രമത്തിന് അറസ്റ്റിലായെന്ന വാര്‍ത്ത സിംബാബ്‌വെ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. തുടര്‍ന്ന് ഇന്ത്യയിലെ മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഹരാരയില്‍ ഇന്ത്യന്‍ ടീം അംഗങ്ങള്‍ താമസിച്ച ഹോട്ടലില്‍ വച്ച് കളിക്കാരില്‍ ഒരാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്ന വാര്‍ത്ത. ക്രിക്കറ്റ് താരം അറസ്റ്റിലായെന്നും സിംബാബ് വെയിലെ ഇന്ത്യന്‍ അംബാസഡര്‍ പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ ഇടപെടുന്നു എന്നും വാര്‍ത്തകള്‍ പ്രചരിച്ചു. പൊലീസ് വക്താവും അസിസ്റ്റന്‍ഡ് കമ്മീഷണറുമായ ചാരിറ്റി ചറംബയെ ഉദ്ധരിച്ചാണ് വാര്‍ത്ത പ്രചരിച്ചത്.

Read More >>