യോഗ നടത്തി ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി രാജ്യത്ത് മദ്യം നിരോധിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് നിതീഷ് കുമാര്‍

പ്രധാനമന്ത്രി യോഗ ചെയ്യാന്‍ തുടങ്ങിയിട്ട് എത്രവര്‍ഷമായെന്ന് തനിക്കറിയില്ലെന്നും എന്നാല്‍ താന്‍ യോഗ ചെയ്ത് തുടങ്ങിയിട്ട് ഏഴ് വര്‍ഷമായെന്നും നിതീഷ് കുമാർ പറഞ്ഞു. മദ്യ വര്‍ജനമാണ് യോഗയുടെ ആദ്യ തത്ത്വമെന്നും അതുകൊണ്ടു തന്നെ മദ്യ വില്‍പനയും യോഗ ദിന ആഘോഷവും ഒരുമിച്ച് നടത്തുന്നത് ശരിയല്ലെന്നും നിതീഷ് പറഞ്ഞു.

യോഗ നടത്തി ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി രാജ്യത്ത് മദ്യം നിരോധിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് നിതീഷ് കുമാര്‍

യോഗ നടത്തി ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അതിനായി രാജ്യത്ത് മദ്യം നിരോധിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. യോഗയെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്നവര്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും മദ്യം നിരോധിച്ച് കാണിക്കണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗദിനം എല്ലാവരും ഒരുമിച്ച് ആഘോഷിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് ഝാര്‍ഖണ്ഢിലെ പലാമുവില്‍വെച്ച് നടന്ന ജെഡിയുവിന്റെ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി യോഗ ചെയ്യാന്‍ തുടങ്ങിയിട്ട് എത്രവര്‍ഷമായെന്ന് തനിക്കറിയില്ലെന്നും എന്നാല്‍ താന്‍ യോഗ ചെയ്ത് തുടങ്ങിയിട്ട് ഏഴ് വര്‍ഷമായെന്നും അദ്ദേഹം പറഞ്ഞു. മദ്യ വര്‍ജനമാണ് യോഗയുടെ ആദ്യ തത്ത്വമെന്നും അതുകൊണ്ടു തന്നെ മദ്യ വില്‍പനയും യോഗ ദിന ആഘോഷവും ഒരുമിച്ച് നടത്തുന്നത് ശരിയല്ലെന്നും നിതീഷ് പറഞ്ഞു.

മോദി സര്‍ക്കാരിന്റെ പരിപാടികള്‍ വെറും ഇവന്റ്മാനേജ്മെന്റ് കാഴ്ചകളാണെന്നും ഒവിഷയങ്ങളുടെ ഗൗരവം അവര്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More >>