അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയിലെ ആദ്യ ഇന്ത്യന്‍ വനിതാ സാന്നിദ്ധ്യമായി മാറാനൊരുങ്ങി നിത അംബാനി

അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി തന്നെയാണ് ഈ വിവരം പത്രക്കുറിപ്പിലൂടെ പുറത്തു വിട്ടത്.

അന്താരാഷ്ട്ര  ഒളിമ്പിക് കമ്മറ്റിയിലെ ആദ്യ ഇന്ത്യന്‍ വനിതാ സാന്നിദ്ധ്യമായി മാറാനൊരുങ്ങി നിത അംബാനി

ഇന്ത്യന്‍ കോടീശ്വരന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി തന്നെയാണ് ഈ വിവരം പത്രക്കുറിപ്പിലൂടെ പുറത്തു വിട്ടത്.

അടുത്ത ഒളിമ്പിക്സ് നടക്കുന്ന ബ്രസീലിലെ റിയോയില്‍ ഓഗസ്റ്റ്‌ 2 മുതല്‍ 4 വരെ നടക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ 129ാമത്  സമ്മേളനത്തില്‍ വച്ച് തിരഞ്ഞെടുക്കപ്പെട്ടാല്‍ കായിക രംഗത്തെ ഏറ്റവും ഉയര്‍ന്ന ഭരണാധികാരകേന്ദ്രമായ ഐഒസിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയാകും നിത അംബാനി. ഐഒസിയുടെ പുതിയ നിയമ പ്രകാരം തിരഞ്ഞെടുക്കപ്പെട്ടാല്‍ എഴുപതാം വയസ്സ് വരെ നിത അംബാനിക്ക് ഈ സ്ഥാനത്ത് തുടരാന്‍ സാധിക്കും.


ഐഒസി നിയമ പ്രകാരം നിത അംബാനിയെ ഇന്ത്യയില്‍നിന്നുള്ള ഒളിമ്പിക്സ് സന്നദ്ധ സേവകരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയെ ഐഒസിയില്‍ ഔദ്യോഗികമായി  പ്രതിനിധീകരിക്കുന്ന  സ്ഥാനത്തേക്കല്ല നിത പോകുന്നത് എന്ന്ചുരുക്കം.

നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതില്‍ സന്തോഷമുണ്ട് എന്നും രാജ്യത്തെ യുവ തലമുറയെ കായികരംഗത്തേക്ക് ആകര്‍ഷിക്കാനും ഒളിമ്പിക്സില്‍ ഇന്ത്യയുടെ മുഖം കൂടുതല്‍ ശോഭിക്കാനും തന്നെ കൊണ്ടാവുന്ന വിധം പ്രവര്‍ത്തിക്കുമെന്നും നിത അംബാനി പറഞ്ഞു.

സര്‍ ദോറാബ്ജി ടാറ്റയാണ് ആദ്യമായി ഇന്ത്യയില്‍ ഇന്നും ഐഒസിയില്‍ എത്തിയ വ്യക്തി. അതിന് ശേഷം രാജ രന്ധീര്‍ സിംഗ് 2000 മുതല്‍ 2014 വരെ ഐഒസി മെമ്പറായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഐഒസിയില്‍ പ്രത്യേക അംഗത്വവുമുണ്ട്.

സ്വിസ്സര്‍ലാന്‍ഡ് ആസ്ഥാനമാക്കി  പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിക്കാണ് ലോക രാജ്യങ്ങള്‍ ഒരേകുടക്കീഴില്‍ വരുന്ന ഒളിമ്പിക്സ് നടത്തിപ്പിന്റെ പൂര്‍ണ ചുമതല.

Read More >>