സച്ചിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഫുട്ബോള്‍ അക്കാഡമി

തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി അടക്കമുള്ളവരെ കണ്ട ശേഷമാണ് സച്ചിന്‍ മാധ്യമങ്ങളെ കണ്ടത്

സച്ചിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ഫുട്ബോള്‍ അക്കാഡമി

തിരുവനന്തപുരം: ഐഎസ്എല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ടീമായ കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമകള്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ കൂടാതെ തെലുങ്ക് ചലച്ചിത്ര താരം നാഗാര്‍ജ്ജുന, ചിരഞ്ജീവി, അല്ലു അരവിന്ദ് എന്നിവര്‍ ടീമിന്റെ ഓഹരി പങ്കാളികളാകും.

കേരള ബ്ലാസ്റ്റേഴ്സിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫുട്ബോള്‍ അക്കാഡമികള്‍ തുടങ്ങുമെന്നും കേരളത്തിലെ യുവ താരങ്ങളെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തികൊണ്ടു വരാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുമെന്നും സച്ചിന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

Read More >>