ദേശീയപാതാ വികസനം; വേണം മാറ്റങ്ങൾ

ദേശീയപാതാ വികസനത്തിന് 45 മീറ്ററിൽ സ്ഥലമെടുത്ത് അവിടെ വെറും 4 വരി പാത മാത്രമാണ് നിർമ്മിക്കുന്നതെങ്കിൽ അത് വിവരക്കേടാണ്, 45 മീറ്ററിൽ 12 വരി പാത നിർമ്മിക്കാമെന്നിരിക്കെ എന്തികൊണ്ട് 4 വരി പാത മാത്രം നിർമ്മിക്കുന്നു എന്ന ചോദ്യം വളരെ പ്രസക്തമാണ്- അസീസ് ദാസ് എഴുതുന്നു.

ദേശീയപാതാ വികസനം; വേണം മാറ്റങ്ങൾ

അസീസ് ദാസ്

കേരളത്തിലെ റോഡുകൾ സഞ്ചാരയോഗ്യമല്ല മുഴുവൻ ഇടുങ്ങിയ റോഡുകളാണ്, അത് വികസിപ്പിച്ചെ പറ്റൂ, എന്നാൽ ദേശീയപാത വികസനത്തിന് 45 മീറ്ററിൽ സ്ഥലമെടുത്ത് അവിടെ വെറും 4 വരി പാതമാത്രമാണ് നിർമ്മിക്കുന്നതെങ്കിൽ അത് വിവരക്കേടാണ്, 45 മീറ്ററിൽ 12 വരി പാത നിർമ്മിക്കാമെന്നിരിക്കെ എന്തികൊണ്ട് 4 വരി പാത മാത്രം നിർമ്മിക്കുന്നു എന്ന ചോദ്യം വളരെ പ്രസക്തമാണ്, യു എ ഇ യിൽ മരുഭൂമികൾ പരന്ന് കിടക്കുകയാണ് എന്നിട്ടും യു എ ഇ യിലെ ഏറ്റവും വലിയ വീതിയേറിയ റോഡായ എമിറേറ്റ് റോഡ്(311) റാസർകൈമയിൽ നിന്നും തുടങ്ങുന്നത് 6 വരിപാതയിലാണ് തിരക്കുള്ളമേഖലകളിൽ 12 വരി പാത വരെ ഉണ്ട്, എന്നാൽ അവിടേയും റോഡ് സെന്ററിൽ 2 മീറ്ററാണ് ഒഴിച്ചിട്ടിരിക്കുന്നത്, ഇവിടെ നമുക്ക് കേരളത്തിൽ ദേശീയപാതക്ക് 45 മീറ്ററിൽ സ്ഥലമെടുക്കേണ്ട ആവശ്യമില്ല, കാരണം 30 മീറ്ററിൽ തന്നെ നമുക്ക് 4 വരിക്ക് പകരം 8 വരി പാത തന്നെ നിർമ്മിക്കാൻ പറ്റും, ഇനി നിർബ്ബന്ധമായും 45 മീറ്ററിൽ തന്നെ സ്ഥലമെടുക്കണമെങ്കിൽ നിർബ്ബന്ധമായും ഈ റോഡുകളെല്ലാം 12 വരി പാതകളാക്കണം, അന്തർദേശീയ മാനദന്ധപ്രകാരം ഒരു വരി പാതക്ക് 3.5 മീറ്റർ മാത്രമേ ആവശ്യമുള്ളു, യു എ ഇ യിലടക്കം അത്രേ ഉള്ളു,


റോഡുകളുടെ കാര്യത്തിൽ നമ്മുടെ ആവശ്യം യഥാർത്ഥത്തിൽ എന്താണ് അത് മനസ്സിലാക്കാതെ ആണ് ഇന്ന് കേന്ത്ര സർക്കാറും സംസ്ഥാന സർക്കാറും ജനങ്ങളോട് പെരുമാറുന്നത് , ജനങ്ങളെ ഈ സർക്കാറുകൾ കുരങ്ങുകളിപ്പിക്കയാണ് , ജനങ്ങൾ നല്കുന്ന നികുതി പണം എടുത്ത് ഇവർ താന്നോന്നിത്തം കാണിക്കുന്നു, ജനങ്ങളെ വെല്ലുവിളിക്കുന്നു, റോഡ് വികസനം ജനങ്ങളുടെ ആവശ്യമറിഞ്ഞിട്ടാകണം, അതിന് സർക്കാർ നിർദ്ദേശങ്ങൾ ജനകീയ സർവ്വേക്ക് വിധേയമാക്കണം, ജനങ്ങളായിരിക്കണം സർവ്വാധികാരി, അതാണ് യഥാർത്ഥ സ്വരാജ്, ജനങ്ങളുടെ പണം കൊള്ളയടിക്കാൻ പ്രൈവറ്റ് ടോൾ റോഡുകൾ ഏർപ്പെടുത്തുന്നത് ജനങ്ങളെ കൊള്ളയടിക്കാൻ വേണ്ടി മാത്രമാണ്. അല്ലാതെ ജനങ്ങളുടെ സഞ്ചാര സൗകര്യത്തിന് റോഡ് ഉണ്ടാക്കുകയല്ല ഇവരുടെ ലക്ഷ്യം, യു എ ഇ യിൽ ഒരുപാട് ടോൾ റോഡുകൾ ഉണ്ട് പക്ഷെ ഒന്നുപോലും സ്വകാര്യ കൊള്ളക്കാരുടെ കീശ വീർപ്പിക്കാൻ വേണ്ടിയല്ല, അവിടെ സർക്കാർ നേരിട്ടാണ് ടോൾ പിരിക്കുന്നത്, നമ്മൾ യു എ ഇ സർക്കാറിനെ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു.

നമ്മുക്കാവശ്യം കേരളത്തിലെ മുഴുവൻ ദേശീയപാതകളും 8 വരിപാതകളാക്കണം അതിന് 30 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കണം, മുഴുവൻ സംസ്ഥാന പാതകളും 6 വരി പാതകളാക്കണം അതിന് 22 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കണം, എല്ലാ പിഡബ്‌ളിയു റോഡുകളും 2 വരിയൊ 4 വരിയൊ ആക്കണം, അതിന് 8 മീറ്റർ / 15 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കണം, കൂടാതെ 45 മീറ്റർ വീതിയിൽ ഒരു അതിവേഗ പാത വേണമെങ്കിൽ നമുക്ക് പണിയേണ്ടതുണ്ട്, അത് പക്ഷെ ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കി ആയിരിക്കണം ഡിസൈൻ ചെയ്യേണ്ടത്, 45 മീറ്ററിൽ ആകുബോൾ കുറച്ച് വളവ് തിരിവ് ഉണ്ടായാലും അത് കാര്യമായി അറിയില്ല, ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിച്ചാൽ മാത്രം മതി, കുത്തനെയുള്ള വളവുകളും തിരിവുകളും പാടില്ല, സാവധാനം റെയില്വെ ലൈൻ വളവുകൾ പോലെ വളച്ചാൽ സ്പീഡിനെ ബാധിക്കില്ല, ഇതിലൂടെ കേരളത്തിന്റെ മുഴുവൻ റോഡ് വികസനവും പൂർത്തിയാക്കാവുന്നതാണ്,

കേന്ത്രത്തിലെ ബിജെപി നേതൃത്വം പ്രൈവറ്റ് ടോൾ റോഡുകൾക്കായി നിർബ്ബന്ധിക്കുകയാണെങ്കിൽ അതിന് മറുവഴി സർക്കാർ കണ്ടെത്തണം, ഒരു പ്രൈവറ്റ് പാർട്ടിസിപ്പേഷനുള്ള പിപിപി മോഡൽ കമ്പനി രൂപീകരിക്കണം, കമ്പനിയുടെ ഓഹരി 90% വും സർക്കാരിൽ തന്നെ നിക്ഷിപ്തമാക്കണം, ജനങ്ങളിൽ നിന്നും ഫണ്ട് കളക്റ്റ് ചെയ്ത് വർഷത്തിൽ 15% വരെ മാക്‌സിമം റിട്ടേൺ നല്കണം, ടോൾ റോഡിൽ നിന്നും വരുമാനം വരുന്നതിനനുസരിച്ച് അവരുടെ ഫണ്ട് തിരിച്ച് കൊടുക്കുകയൊ മറ്റ് പ്രൊജക്റ്റിൽ നിക്ഷേപിക്കുകയൊ ചെയ്യണം, ടോളിൽ നിന്നും കിട്ടുന്ന വരുമാനം ബാക്കി മൊത്തം സർക്കാറിലേക്ക് മാത്രമേ വരാൻ പാടുള്ളു, അഴിമതി രഹിതമായി റോഡ് നിർമ്മിച്ചാൽ ഒരു കിലോമീറ്ററിന് ഇന്ന് കൊടുക്കുന്ന 40% പദ്ധതി അടങ്കൽ തുക കൊണ്ട് തന്നെ റോഡ് നിർമ്മിക്കാം, ഡൽഹിയിൽ എ എ പി സർക്കാർ 3 പ്രൊജക്റ്റിൽ നിന്ന് മാത്രം 350 കോടി ലാഭിച്ചത് ഇത്തരത്തിൽ അഴിമതി രഹിതമായി വർക്ക് ചെയ്തത് കാരണമാണ്, ഈ ഒരു മാതൃക നമുക്ക് ഇവിടേയും കൊണ്ടുവരാം, ഇനി ഏതെങ്കിൽ തരത്തിൽ കൂടുതൽ പണം ചിലവാക്കേണ്ടിവന്നാൽ പോലും അത് ജനങ്ങളിൽ നിന്നും താല്ക്കാലിക ലോണായി വാങ്ങിക്കാം ടോൾ വരവിനനുസരിച്ച് തിരിച്ച് കൊടുക്കാം,

ഇത്തരത്തിൽ കേരളത്തിനെ സേവിക്കാൻ താല്പര്യമുള്ള ധാരാളം പ്രവാസികൾ ഉണ്ട് കേരളത്തിൽ, ഞങ്ങൾ തയ്യാറാണ് ഇത്തരത്തിലുള്ള ഒരു കമ്പനി ജനങ്ങളെ കൊള്ളയടിക്കാത്ത ഒരു കമ്പനി രൂപീകരിക്കാനായിട്ട്, ഞങ്ങൾക്ക് വേണ്ടത് ജനങ്ങളെ കൊള്ളയടിച്ച് കിട്ടുന്ന പണമല്ല മറിച്ച്, ഞങ്ങൾ യഥാർത്ഥത്തിൽ ചിലവഴിക്കുന്ന പണത്തിന് മാത്രം വർഷത്തിൽ 15% റിട്ടേൺ മാത്രം, ചിലപ്പോൾ ജനങ്ങളുടെ അടുത്ത് നിന്നും 5 പൈസപോലും വാങ്ങിക്കാതെ തന്നെ ഈ റോഡുകൾ പണിയാൻ സാധിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ, കാരണം കേരള സർക്കാറിന്റെ തന്നെ ശമ്പളത്തിൽ പണിചെയ്യുന്ന അനേകം എഞ്ച്ജീനീയർമാർ ഉണ്ട് അവരെ ഉപയോഗപ്പെടുത്തി തന്നെ എന്തുകൊണ്ട് റോഡുകൾ പണിതുകൂട, ഏറ്റവും കൂടുതൽ ശമ്പളം കൊടുക്കേണ്ടത് എഞ്ചിനീയർമാർക്കാണല്ലൊ, അത് സർക്കാരിൽ നിന്നും സൗജന്യമായി കിട്ടാൻ സാധിക്കുമ്പോൾ പിന്നെ എന്തിന് നമ്മൾ പുറത്ത് നിന്ന് എഞ്ചിനീയർമാരെ നിയമിക്കണം, വെറും ധൂർത്തല്ലെ അത്, കർശനമായ ജനകീയ ഓഡിറ്റോടെ നമുക്ക് റോഡ് പണി പൂർത്തിയാക്കം, ജനകീയ സംഘടനകളുടെ ഇടപെടലുകൾ നമുക്ക് ആവശ്യമാണ്, ജനകീയ ബദലുകൾ നടപ്പിലാക്കാൻ ജനകീയ സർക്കാറുകൾ തയ്യാറായി മുന്നോട്ട് വരണം എങ്കിൽ നല്ലത്

Story by