അഞ്ച് വിദേശ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിമാനം കയറും

ആണവ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന് സ്വിറ്റ്‌സര്‍ലാന്റിന്റെയും മെക്‌സിക്കോയുടെയും സഹകരണം യാത്രാ വേളയില്‍ മോദി ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്. വാഷിങ്ങ്ടണ്ണില്‍ ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തുന്ന വേളയിലും മോദി ഈ ആവശ്യം ഉന്നയിച്ചേക്കും.

അഞ്ച് വിദേശ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിമാനം കയറും

അഞ്ച് വിദേശ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിമാനം കയറും. അഫ്ഗാനിസ്ഥാന്‍, ഖത്തര്‍, സ്വിറ്റ്‌സര്‍ലാന്റ്, അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലാണ് മോദി സന്ദര്‍ശനം നടത്തുന്നത്. ഈ രാജ്യങ്ങളുമായി ഇന്ത്യയുടെ ഊര്‍ജ്ജ-സുരക്ഷാ- കയറ്റുമതി രംഗങ്ങളിലെ സഹകരണം ഊട്ടിയുറപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ആണവ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന് സ്വിറ്റ്‌സര്‍ലാന്റിന്റെയും മെക്‌സിക്കോയുടെയും സഹകരണം യാത്രാ വേളയില്‍ മോദി ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്. വാഷിങ്ങ്ടണ്ണില്‍ ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തുന്ന വേളയിലും മോദി ഈ ആവശ്യം ഉന്നയിച്ചേക്കും. സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്കുള്ള കള്ളപ്പണത്തെപ്പറ്റിയും സ്വിറ്റ്‌സര്‍ലാന്റ് സന്ദര്‍ശന വേളയില്‍ മോദി ചര്‍ച്ച നടത്തും.

യാത്രയുടെ തുടക്കത്തില്‍ അഫ്ഗാനിസ്ഥാനില്‍ എത്തുന്ന മോദി ഇന്ത്യയുടെ സഹായത്തോടെ അവിടെ നിര്‍മ്മിച്ച സല്‍മ ഡാം എന്ന് പേരിട്ടിരിക്കുന്ന അണക്കെട്ടിന്റെ ഉദ്ഘാടനം നിര്‍വഹിയ്ക്കും. തുടര്‍ന്ന് മോദി ഗള്‍ഫ് രാജ്യമായ ഖത്തറിലേക്ക് പോകും. പിന്നീട് സ്വിറ്റസര്‍ലാന്റിലേക്കും അതിനുശേഷം അമേരിക്കയും മെക്‌സിക്കോയും സന്ദര്‍ശിച്ച ശേഷം ഇന്ത്യയില്‍ തിരിച്ചെത്തും.