നാരദാ സ്റ്റിംഗ് ഓപ്പറേഷന്‍; പോലീസ് അന്വേഷണത്തിന് ഉത്തരവിട്ട് മമത ബാനര്‍ജി

തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരും എം.പിമാരും അടക്കം 12 പേര്‍ കോഴ വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളാണ് നാരദ പുറത്തുകൊണ്ടുവന്നത്.

നാരദാ സ്റ്റിംഗ് ഓപ്പറേഷന്‍; പോലീസ് അന്വേഷണത്തിന് ഉത്തരവിട്ട് മമത ബാനര്‍ജി

കോല്‍ക്കത്ത: നാരദാ ഒളിക്ക്യാമറാ ഓപ്പറേഷന്‍ സംബന്ധിച്ച് അന്വേഷണത്തിന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടു. പോലീസ് അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്. വ്യാജ കമ്പനിക്കുവേണ്ടി പണം കൈപ്പറ്റി ആനുകൂല്യങ്ങള്‍ ചെയ്ത് നല്‍കാമെന്ന് തൃണമൂല്‍ നേതാക്കള്‍ വാഗ്ദാനം ചെയ്തുവെന്നാണ് കേസ്.

തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരും എം.പിമാരും അടക്കം 12 പേര്‍ കോഴ വാങ്ങുന്നതിന്റെ ഒളിക്ക്യാമറാ ദൃശ്യങ്ങളാണ് നാരദ പുറത്തുകൊണ്ടുവന്നത്. മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ്, മുന്‍ കേന്ദ്രമന്ത്രി സുഗത റോയ്, ബംഗാള്‍ മന്ത്രിസഭയിലെ പഞ്ചായത്ത് ഗ്രാമ വികസന മന്ത്രി സുബ്രതോ മുഖര്‍ജി, നഗര വികസന മന്ത്രി ഫര്‍ഹദ് ഹക്കീം, എം.പിമാരായ സുല്‍ത്താന്‍ അഹമ്മദ്, പ്രസൂണ്‍ ബാനര്‍ജി, ഇഖ്ബാല്‍ അഹമ്മദ് എം.എല്‍.എ, കൊല്‍ക്കത്ത മേയര്‍ സുവോന്‍ ബാനര്‍ജി, പാര്‍ട്ടി നേതാവ് കകോലി ഘോഷ് ദസ്തിക്കര്‍, തൃണമൂല്‍ യുവജന വിഭാഗം അധ്യക്ഷന്‍ സുവേന്ദു അധികാരി, മുന്‍ ഗതാഗത മന്ത്രി മദന്‍ മിത്ര, ബുര്‍ദ്വാന്‍ എസ്.പി എം.എച്ച് അഹമ്മദ് മിര്‍സ എന്നിവരാണ് നാരദയുടെ ഒളിക്യാമറയില്‍ പെട്ടത്.

എന്നാല്‍ സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുള്ളതായാണ് കരുതുന്നതെന്നും അന്വേഷണത്തിലൂടെ എല്ലാ സത്യവും പുറത്തുവരുമെന്നും മമത പറഞ്ഞു.

Read More >>