രാഷ്ട്രപതിയാവാനുള്ള നീക്കവുമായി മുരളീമനോഹര്‍ ജോഷി; പിന്തുണയ്ക്കായി ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തി

ലക്ഷ്യം മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ എന്നിവരുമായി ജോഷി ചര്‍ച്ച നടത്തിക്കഴിഞ്ഞു. മെയ് 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ജോഷി മോഹന്‍ ഭാഗവത്തുമായി ജൂണ്‍ ആദ്യവാരം ബന്ധപ്പെട്ടിരുന്നു.

രാഷ്ട്രപതിയാവാനുള്ള നീക്കവുമായി മുരളീമനോഹര്‍ ജോഷി; പിന്തുണയ്ക്കായി  ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തി

2017ല്‍ നടക്കാനിരുക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലൂടെ രാഷ്‌രടപതിയാകാനുള്ള നീക്കവുമായി മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി. ഈ ലക്ഷ്യം മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ എന്നിവരുമായി ജോഷി ചര്‍ച്ച നടത്തിക്കഴിഞ്ഞു. മെയ് 22 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ജോഷി മോഹന്‍ ഭാഗവത്തുമായി ജൂണ്‍ ആദ്യവാരം ബന്ധപ്പെട്ടിരുന്നു.


പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കാനിരിക്കെ പിന്‍ഗാമിയാരെന്ന് പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ ഉയരുന്നതിനും മുന്നേയാണ് മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ മുരളി മനോഹര്‍ ജോഷി രാഷ്ട്രപതി പദവിയിലേക്കുള്ള നീക്കങ്ങള്‍ തുടങ്ങിയത്. സ്ഥാനാര്‍ഥിത്വത്തിന് ഉണ്ടായേക്കാവുന്ന തടസങ്ങള്‍ മറികടക്കാന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച ജോഷി നടത്തിവരികയാണ്.

തലമുതിര്‍ന്ന ദേശീയ നേതാക്കളായ അടല്‍ ബിഹാരി വാജ്പേയി, എല്‍. കെ. അദ്വാനി തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് മുരളി മനോഹര്‍ ജോഷിയും ബിജെപിയില്‍ പരിഗണിക്കപ്പെടുന്നത്. വാജ്പേയി മന്ത്രിസഭയില്‍ മാനവവിഭവശേഷി വകുപ്പ് മന്ത്രിയായിരുന്ന ജോഷി മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് നേതൃത്വവുമായി ഇടഞ്ഞിരുന്നു.