മുരളി ഗോപിയുടെ തിരക്കഥയില്‍ പ്രിഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രം വരുന്നു; പേര് 'ടിയാന്‍'

തന്റെ തലമുറയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളിലൊരാളായ മുരളി ഗോപിയോട് ഇതിലും നല്ല ഒരു കഥാപാത്രത്തെ ആവശ്യപ്പെടാനാവില്ലെന്നാണ് ചിത്രത്തെക്കുറിച്ച് പ്രിഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്

മുരളി ഗോപിയുടെ തിരക്കഥയില്‍ പ്രിഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രം വരുന്നു; പേര്

മുരളി ഗോപിയുടെ തിരക്കഥയില്‍ പ്രിഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന സിനിമ ഒരുങ്ങുന്നു .ചിത്രത്തിന്റെ പേര് 'ടിയാന്‍'. നവാഗതനായ ജീയെന്‍ കൃഷ്ണകുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്.

‘മുകളില്‍ പറഞ്ഞയാള്‍’ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തില്‍ മുരളീഗോപി, ഷൈന്‍ ടോം ചാക്കോ, അനന്യ നായര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വ്വഹിക്കുന്നു. സിനിമയിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് ഗോപി സുന്ദര്‍.


തന്റെ തലമുറയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളിലൊരാളായ മുരളി ഗോപിയോട് ഇതിലും നല്ല ഒരു കഥാപാത്രത്തെ ആവശ്യപ്പെടാനാവില്ലെന്നാണ് ചിത്രത്തെക്കുറിച്ച് പ്രിഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ജൂലൈ പകുതിയോടെ ഹൈദരാബാദ് ഫിലിം സിറ്റിയില്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിക്കും.