"നേതാക്കളെ പരസ്യമായി വിമർശിച്ചാൽ കർശന നടപടി": മുകുൾ വാസ്നിക്

സിപിഐ(എം) മന്ത്രിമാര്‍ക്ക് പാര്‍ട്ടി പെരുമാറ്റചട്ടം കൊണ്ട് വന്നതിന്റെ തൊട്ട് പിന്നാലെ കോണ്‍ഗ്രസും പ്രവര്‍ത്തകര്‍ക്കും നേതാക്കന്മാര്‍ക്കും 'പട്ടാളച്ചിട്ട' ഏര്‍പ്പെടുത്തുന്നു.

"നേതാക്കളെ പരസ്യമായി വിമർശിച്ചാൽ കർശന നടപടി": മുകുൾ വാസ്നിക്

ന്യൂഡൽഹി: സിപിഐ(എം) മന്ത്രിമാര്‍ക്ക് പാര്‍ട്ടി പെരുമാറ്റചട്ടം കൊണ്ട് വന്നതിന്റെ തൊട്ട് പിന്നാലെ കോണ്‍ഗ്രസും പ്രവര്‍ത്തകര്‍ക്കും നേതാക്കന്മാര്‍ക്കും 'പട്ടാളച്ചിട്ട' ഏര്‍പ്പെടുത്തുന്നു.

ഇനി മുതല്‍ പാര്‍ട്ടി നേതാക്കളെ പരസ്യമായി വിമർശിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള മുകുൾ വാസ്നിക് ഡൽഹിയിൽ പറഞ്ഞു. കൂടുതല്‍ യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരുമെന്നും കെപിസിസി നേതൃത്വത്തിൽ ഉടൻ മാറ്റമൊന്നും ഉണ്ടാകില്ലയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കനത്ത പരാജയത്തിനു കാരണം കെപിസിസി നേതൃത്വത്തിന്റെ കഴിവുകേടാണെന്ന് തുറന്നടിച്ച് കെ.സുധാകരൻ രംഗത്തെത്തി. കെപിസിസി നേതൃത്വത്തിനെതിരെ ശക്തമായ നിലപാടുമായി കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനും രംഗത്തെത്തി.

വ്യക്തികളുടെ ഇമേജ് കൊണ്ടുകാര്യമില്ലെന്ന് പറഞ്ഞ വാഴയ്ക്കൻ പാര്‍ട്ടിക്ക് വേണ്ടത് കൂട്ടായ ഇമേജാണ് എന്നും പറഞ്ഞു.