മുകേഷിനെതിരായ പരാതി സ്വീകരിച്ച എസ്‌ഐയെ സ്ഥലം മാറ്റി

സ്ഥലം മാറ്റപ്പെട്ട ഗിരീഷിന് പകരം നിയമനം നല്‍കിയിട്ടില്ല. മുകേഷിനെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നലകിയ പരാതി കൈപ്പറ്റിഎസ്‌ഐ രസീതു നല്‍കിയതാണ് വിവാദമായത്.

മുകേഷിനെതിരായ പരാതി സ്വീകരിച്ച എസ്‌ഐയെ സ്ഥലം മാറ്റി

കൊല്ലം എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന് കാട്ടി യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതി സ്വീകരിച്ച എസ്‌ഐയെ സ്ഥലം മാറ്റി. കൊല്ലം വെസ്റ്റ് എസ്‌ഐ ഗിരീഷിനെയാണ് സ്ഥലം മാറ്റിയത്.

സ്ഥലം മാറ്റപ്പെട്ട ഗിരീഷിന് പകരം നിയമനം നല്‍കിയിട്ടില്ല. മുകേഷിനെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നലകിയ പരാതി കൈപ്പറ്റിഎസ്‌ഐ രസീതു നല്‍കിയതാണ് വിവാദമായത്. ഇത്ര ഗൗരവകരമായ പരാതി കിട്ടിയിട്ട് ഒന്ന് അന്വേഷിക്കുക പോലും ചെയ്യാതെ പരാതി സ്വീകരിച്ചതിനെതിരെയാണ് നടപടി.