കേരളത്തിന്റെ അഭിമാന കായിക താരം മുഹമ്മദ് അനസ് റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടി

45.40 സെക്കന്റിലായിരുന്നു അനസിന്റെ പ്രകടനം. 400 മീറ്ററിലെ ഇന്ത്യന്‍ ദേശീയ റെക്കോര്‍ഡിന് ഉടമയായ ആരോഗ്യ രാജീവിനെ മറികടന്നാണ് അനസ് ഒന്നാമതെത്തിയത്. 400 മീറ്റര്‍ ഓട്ടത്തില്‍ 45.47 സെക്കന്റായിരുന്നു ആരോഗ്യ രാജീവിന്റെ പ്രകടനം.

റിയോ ഒളിമ്പിക്‌സിന് യോഗ്യത നേടി കേരളത്തിന്റെ അഭിമാന കായിക താരം മുഹമ്മദ് അനസ്. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഓട്ടത്തിനാണ് അനസ് ഒളിംപിക് യോഗ്യത നേടിയത്. പോളണ്ടില്‍ നടന്ന നാഷണല്‍ അത്ലറ്റിക്ക് ചാംപ്യന്‍ഷിപ്പിലാണ് അനസ് ഈ നേട്ടം കൈവരിച്ചത്.

45.40 സെക്കന്റിലായിരുന്നു അനസിന്റെ പ്രകടനം. 400 മീറ്ററിലെ ഇന്ത്യന്‍ ദേശീയ റെക്കോര്‍ഡിന് ഉടമയായ ആരോഗ്യ രാജീവിനെ മറികടന്നാണ് അനസ് ഒന്നാമതെത്തിയത്. 400 മീറ്റര്‍ ഓട്ടത്തില്‍ 45.47 സെക്കന്റായിരുന്നു ആരോഗ്യ രാജീവിന്റെ പ്രകടനം.

റിയോ ഒളിംപിക്സിന് യോഗ്യത നേടുന്ന നൂറാമത്തെ ഇന്ത്യന്‍ താരമെന്ന പ്രത്യേകതയും മുഹമ്മദ് അനസിനുണ്ട്.

Story by
Read More >>