മുഹമ്മദ് അലിയുടെ സംസ്‌കാരത്തിന് ലോകത്തെല്ലാവര്‍ക്കും പങ്കെടുക്കാമെന്ന് അലിയുടെ കുടുംബാംഗങ്ങള്‍

"മുഹമ്മദ് അലി അമേരിക്കന്‍ പൗരനെന്നതിനേക്കാള്‍ ഒരു വിശ്വപൗരനാണ്. അദ്ദേഹം വലിയ നേട്ടങ്ങളിലെത്തിയെങ്കിലും ഒരിക്കലും വിനയം നഷ്ടപ്പെടുത്തിയിരുന്നില്ല. ഒരു സാധാരണക്കാരനെ പോലെയാണ് ജീവിച്ചത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സംസ്‌കാരചടങ്ങുകളില്‍ വലിപ്പച്ചെറുപ്പങ്ങളില്ലാതെ ആര്‍ക്കും പങ്കെടുക്കാം"

മുഹമ്മദ് അലിയുടെ സംസ്‌കാരത്തിന്  ലോകത്തെല്ലാവര്‍ക്കും പങ്കെടുക്കാമെന്ന് അലിയുടെ കുടുംബാംഗങ്ങള്‍

ലൂയി വീല്‍: അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ സംസ്‌കാരത്തിന് എല്ലാവര്‍ക്കും പങ്കെടുക്കാമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു.

"മുഹമ്മദ് അലി അമേരിക്കന്‍ പൗരനെന്നതിനേക്കാള്‍ ഒരു വിശ്വപൗരനാണ്. അദ്ദേഹം വലിയ നേട്ടങ്ങളിലെത്തിയെങ്കിലും ഒരിക്കലും വിനയം നഷ്ടപ്പെടുത്തിയിരുന്നില്ല. ഒരു സാധാരണക്കാരനെ പോലെയാണ് ജീവിച്ചത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സംസ്‌കാരചടങ്ങുകളില്‍ വലിപ്പച്ചെറുപ്പങ്ങളില്ലാതെ ആര്‍ക്കും പങ്കെടുക്കാം. അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും തങ്ങള്‍ ക്ഷണിക്കുകയാണ്"-അലിയുടെ കുടുംബത്തിന്റെ വക്താവ് ബോബ് ഗണ്ണല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.


അരിസോണയില്‍നിന്ന് നാളെ അലിയുടെ ഭൗതിക ശരീരം ലൂയി വീലില്‍ എത്തിക്കും. അലിയുടെ ജന്മദേശമായ ലൂയി വീലിലെ കെന്റക്കില്‍ രണ്ട് ദിവസം പൊതുദര്‍ശനം. വെള്ളിയാഴ്ച കേവ് ഹില്‍ ശ്മശാനത്തില്‍ മുസ്‌ലിം ആചാരപ്രകാരം മൃതദേഹം സംസ്‌കരിക്കും.വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്കാണു സംസ്‌കാരം. 20,000 പേര്‍ക്ക് ഇരിക്കാവുന്ന വേദിയാണ് ഒരുക്കിയിരിക്കുന്നത്.ലോകം മുഴുവനുമുള്ള അലി ആരാധകര്‍ക്കായി സംസ്‌കാരച്ചടങ്ങ് ഓണ്‍ലൈന്‍ വഴി തത്സമയം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

അലിയുടെ ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ലൂയി വീലിലെ പ്രധാന തെരുവിലൂടെയണ് കടന്നു പോകുന്നത്. ഇതേ തെരുവിലാണ് 1960ല്‍ അലി ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ ജനങ്ങള്‍ ആഘോഷം സംഘടിപ്പിച്ചത്. അതുകൊണ്ടാണ് ഈ തെരുവിലൂടെ വിലാപയാത്ര നടത്താന്‍ കുടുംബം തീരുമാനിച്ചത്. മുഹമ്മദ് അലിയുടെ ആവശ്യപ്രകാരം സുന്നി ഇസ്‌ലാമിക് ആചാരപ്രകാരമായിരിക്കും സംസ്കാര ചടങ്ങുകള്‍.

Read More >>