ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു.

ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു

മുന്‍ ലോക ഹെവിവെയ്റ്റ് താരവും ബോക്സിങ് ഇതിഹാസവുമായ മുഹമ്മദ് അലി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ട്.

74 കാരനായ മുഹമ്മദ് അലി പാര്‍ക്കിന്‍സണ്‍സ് അസുഖം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. ന്യൂമോണിയയും അണുബാധയും മൂലം അലിയെ നിരവധി തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.


ബോക്സിംഗ് ഹെവിവെയ്റ്റ് മുന്‍ ലോക ചാമ്പ്യനായ അലി 1981 ല്‍ പ്രൊഫഷണല്‍ മത്സരരംഗത്ത് നിന്ന് പിന്‍വാങ്ങുകയായിരുന്നു.

പരസ്യ ബോര്‍ഡ് എഴുത്തുകാരനായ കാഷ്യസ് മാര്‍സലസ് ക്ലേ സീനിയറിന്റെയും ഒഡേസ ഗ്രേഡി ക്ലേയുടെയും മകനായി അമേരിക്കയിലെ കെന്റുകിയിലെ ലുയിസ് വില്ലയില്‍ 1942 ജനുവരി 17 നാണ് ജനനം. മുഴുവന്‍ പേര് കാഷ്യസ് മാര്‍സലസ് ക്ലേ ജൂനിയര്‍. 1964 ല്‍ ഇസ്ലാം മതം സ്വീകരിച്ചതിനെ തുടര്‍ന്നാണ് മുഹമ്മദ് അലി എന്ന് പേര് മാറ്റിയത്.

18 വയസ്സ് മുതല്‍ 108 അമേച്വര്‍ ബോക്‌സിംഗ് മല്‍സരങ്ങളില്‍ പങ്കെടുത്തു തുടങ്ങി. ആറ് തവണ കെന്റുകി ഗോള്‍ഡന്‍ ഗ്ലൌസ് ടൂര്‍ണമെന്റ് കിരീടവും നാഷണല്‍ ഗോള്‍ഡന്‍ ഗ്ലൗസ് ടൂര്‍ണമെന്റ്‌റ് കിരീടം രണ്ടു തവണയും നേടി.

Story by