മുഹമ്മദലിയുടെ ഖബറടക്കം ഇന്ന്; അന്ത്യോപചാരം അര്‍പ്പിക്കാന്‍ പതിനായിരങ്ങള്‍

1960 ല്‍ അലി ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ ജനങ്ങള്‍ ആഘോഷ പരിപാടികള്‍ നടത്തിയ ലൂയി വീലിലെ പ്രധാന തെരുവിലൂടെയണ് വിലാപയാത്ര കടന്നു പോകുന്നത്.

മുഹമ്മദലിയുടെ ഖബറടക്കം ഇന്ന്; അന്ത്യോപചാരം അര്‍പ്പിക്കാന്‍ പതിനായിരങ്ങള്‍

അന്തരിച്ച ലോക ബോകസിംഗ് ഇതിഹാസം മുഹമ്മദലിയുടെ ഖബറടക്കം ഇന്ന്. അലിയുടെ ജന്മദേശമായ ലൂയിവില്ലയിലെ കേവ്ഹില്‍ സ്വകാര്യ ശ്മശാനത്തിലാണ് ഖബറടക്കം. കഴിഞ്ഞ ദിവസം നടന്ന വിലാപ യാത്രയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.

ശവ സംസ്‌കാര ചടങ്ങില്‍ ബോളിവുഡ് താരം വില്‍ സ്മിത്, മുന്‍ ബോക്‌സിംഗ് താരം ലിനോക്‌സ് ലെവിസ്, മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ എന്നിവര്‍ പങ്കെടുക്കും. മുഹമ്മദലിക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ വിവിധ കോണുകളില്‍ നിന്നുള്ള ആരാധകരുടെ ഒഴുക്ക് തുടരുകയാണ്. സംസ്‌കാര ചടങ്ങില്‍ എല്ലാവര്‍ക്കും പങ്കെടുക്കാമെന്ന് അലിയുടെ കുടുംബം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.


ഉച്ചകഴിഞ്ഞ് രണ്ടുമണിക്കാണു സംസ്‌കാരം. 20,000 പേര്‍ക്ക് ഇരിക്കാവുന്ന വേദിയാണ് ഒരുക്കിയിരിക്കുന്നത്. ലോകം മുഴുവനുമുള്ള അലി ആരാധകര്‍ക്കായി സംസ്‌കാരച്ചടങ്ങ് ഓണ്‍ലൈന്‍ വഴി തത്സമയം കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

1960 ല്‍ അലി ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ ജനങ്ങള്‍ ആഘോഷ പരിപാടികള്‍ നടത്തിയ ലൂയി വീലിലെ പ്രധാന തെരുവിലൂടെയണ് വിലാപയാത്ര കടന്നു പോകുന്നത്.

ടര്‍ക്കിഷ് പ്രസിഡന്റ് റസീപ് തയ്യിപ് എര്‍ദഗോന്‍, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. അതേസമയം, മകളുടെ ബിരുദദാന ചടങ്ങ് നടക്കുന്നതിനാല്‍ പ്രസിഡന്റ് ബരാക് ഒബാമ ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് സൂചന. പ്രസിഡന്റിന് പകരം വൈറ്റ് ഹൗസ് മുതിര്‍ന്ന ഉപദേശകന്‍ വലേറി ജാരറ്റ് ചടങ്ങില്‍ പങ്കെടുക്കും. 2001 ല്‍ അലിയുടെ ജീവിതം ആസ്പദമാക്കിയെടുത്ത ചിത്രത്തില്‍ അലിയായി വേഷമിട്ട ഹോളിവുഡ് താരം വില്‍ സ്മിത്തും ചടങ്ങില്‍ പങ്കെടുക്കും.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച ഇതിഹാസ താരം വിടപറഞ്ഞത്.

Story by
Read More >>