ഫഹദിന്റെ നായിക മൃദുല മുരളി ബോളിവുഡിലേക്ക്

തിക്മനുഷു ദുലിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് മൃദുല അരങ്ങേറുന്നത്. ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷമാണ് നടി കൈകാര്യം ചെയ്യുന്നത്.

ഫഹദിന്റെ നായിക  മൃദുല മുരളി ബോളിവുഡിലേക്ക്

അയാൾ ഞാനല്ല' എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി ശ്രദ്ധിക്കപ്പെട്ട നടിയാണ് മൃദുല മുരളി. മോഹൻലാലിന്റെ റെഡ് ചില്ലീസ് ആയിരുന്നു മൃദലയുടെ ആദ്യപടം. പിന്നീട് രണ്ടുമൂന്ന് ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോഴിതാ നടി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നതായി റിപ്പോർട്ടുകൾ.


തിക്മനുഷു ദുലിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് നടി അരങ്ങേറുന്നത്. ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷമാണ് നടി കൈകാര്യം ചെയ്യുന്നത്. കുനല്‍ കപൂര്‍, മോഹിത് മര്‍വാ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു റിയല്‍ ലൈഫ് കഥപാത്രത്തെയാണ് മൃദുല അവതരിപ്പിക്കുന്നതെന്നും പറയുന്നുണ്ട്.


ഏതായാലും മലയാളത്തിൽ നിന്നും മറ്റൊരു നടിക്കും ലഭിക്കാത്ത ഓഫറാണ് മൃദലയ്ക്ക് ലഭിച്ചതെന്നാണ് സിനിമ ലോകം പറയുന്നത്. ഇപ്പോള്‍ തേനി, കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച    ചെമ്പന്‍ വിനോദ്  നായകനാകുന്ന 'ശിഖാമണി'യില്‍ ആയിരുന്നു  അവസാനമായി അഭിനയിച്ചത്