മൗണ്ട് ആഥോസ്; പെണ്‍ വര്‍ഗത്തിന് പ്രവേശനമില്ല, അത് വളർത്തുമൃഗമാണെങ്കിൽപ്പോലും

വനിതകളെ പൂർണമായി വിലക്കിയിരിക്കുകയാണ് വടക്കുകിഴക്കൻ ഗ്രീസിലെ ചാൽസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതിചെയ്യുന്ന മൗണ്ട് ആഥോസ്...

മൗണ്ട് ആഥോസ്; പെണ്‍ വര്‍ഗത്തിന് പ്രവേശനമില്ല, അത് വളർത്തുമൃഗമാണെങ്കിൽപ്പോലും

ഗ്രീസ്: വനിതകളെ പൂർണമായി വിലക്കിയിരിക്കുകയാണ് വടക്കുകിഴക്കൻ ഗ്രീസിലെ ചാൽസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതിചെയ്യുന്ന മൗണ്ട് ആഥോസ്. പെണ്ണിന്റെ വർഗത്തിൽപ്പെടുന്ന ഒന്നിനും ആ മണ്ണിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല, അത് വളർത്തുമൃഗമാണെങ്കിൽപ്പോലും. വന്യമൃഗങ്ങള്‍ക്കും പൂച്ചകള്‍ക്കും ഇവിടെ ലിംഗവ്യത്യാസമില്ല.

ക്രിസ്തുമതത്തിലെ ഓർ‍ത്തഡോക്സ് വിഭാഗത്തിൽപ്പെട്ട സന്യാസികളുടെ 20 ആശ്രമങ്ങളും അവയുടെ അനുബന്ധ ഉദ്യോഗസ്ഥൻമാരും തൊഴിലാളികളും ഉൾപ്പെട്ട ഒരു കൂട്ടം ജനങ്ങളുമാണ് ഇവിടെ താമസിക്കുന്നത്.


ഗ്രീസിന്റെ സ്വയംഭരണപ്രദേശമാണ് മൗണ്ട് ആഥോസ്. ഓട്ടണോമസ് മൊണാസ്റ്റിക് സ്റ്റേറ്റ് ഓഫ് ദി ഹോളി മൗണ്ടൻ എന്നാണ് ഈ സ്വയംഭരണപ്രദേശം അറിയപ്പെടുന്നത്. പ്രാചീനകാലത്ത് ഈ മൗണ്ട് ആക്ടെ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവിടത്തെ 20 ആശ്രമങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയർക്കീസ് ആണ്.

ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട ക്രൈസ്തവ സന്യാസികളുടെ ആശ്രമങ്ങളും മറ്റും സ്ഥിതി ചെയ്യുന്ന മൗണ്ട് ആഥോസിന്‍റെ  തീരത്തിന് 500 മീറ്റർ അടുത്തുപോലും സ്ത്രീകള്‍ക്ക് പോകുവാന്‍ സാധിക്കില്ല. സന്യാസികളുടെ ബ്രഹ്മചര്യം ഉറപ്പാക്കാനാണ് പെണ്‍ വിഭാഗത്തിൽ പെടുന്നതിനെ പൂർണമായി മൗണ്ട് ആഥോസിൽ നിന്നു വിലക്കിയിരിക്കുന്നത് എന്നാണ് ഔദ്യോഗിക ഭാഷ്യം.

ധാരാളം എലികളുള്ളതിനാല്‍  ആശ്രമങ്ങളിൽ പൂച്ചകളെ വളര്‍ത്തുന്നുണ്ട്. പാൽ, മുട്ട തുടങ്ങിയ ഭക്ഷണപദാർഥങ്ങൾ പോലും മുനമ്പിലേക്കു കയറ്റുമതി ചെയ്യുകയാണ് പതിവ്.

ക്രിസ്തുദേവന്റെ അമ്മയായ മറിയം സൈപ്രസിലേക്കുള്ള യാത്രയ്ക്കിടെ മൗണ്ട് ആഥോസ് ഇഷ്ടപ്പെടുകയും അതു തനിക്കു പൂന്തോട്ടമായി തരണമെന്ന് മകനോട് ആവശ്യപ്പെടുകയും ചെയ്തു. അമ്മയുടെ ആവശ്യം മകൻ അംഗീകരിച്ചു. അന്നു മുതൽ ദൈവമാതാവിന്റെ പൂന്തോട്ടം എന്നാണ് മൗണ്ട് ആഥോസ് അറിയപ്പെടുന്നത്. മറിയം മാത്രമേ വനിതയായി മൗണ്ട് ആഥോസിലെത്തിയുള്ളൂ എന്നുമാണ് ഈ ദ്വീപുമായി ബന്ധപ്പെട്ട മറ്റൊരു വിശ്വാസം.

പണ്ട് രീക്ക് ആഭ്യന്തര യുദ്ധസമയത്ത് മാത്രമാണ് പെണ് വര്‍ഗത്തില്‍പെട്ടവര്‍ ഇവിടെ എത്തിയത്. അന്ന്  കർഷകരുടെ കന്നുകാലികൾക്ക് മൗണ്ട് ആഥോസിൽ പ്രവേശനം നൽകുകയും പെൺകുട്ടികൾ അടക്കമുള്ളവർ മൃഗങ്ങളെ പിന്തുടർന്ന് മുനമ്പിലെത്തുകയും ചെയ്തിരുന്നു.

പിന്നീട് 1953ല്‍ പുരുഷവേഷത്തിൽ മരിയ പൊയ്മെനിഡോ എന്ന ഗ്രീക്ക്ഇവിടെപ്രവേശിച്ചു. സംഭവം പുറത്തറിഞ്ഞതോടെ സ്ത്രീകളെ വിലക്കി ഗ്രീസിന് നിയമം പാസായി. ഒരു വർഷം വരെ തടവാണ് നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ.