മോട്ടോ പരമ്പരയിലെ ഏറ്റവും പുതിയ ഫോണ്‍ മോട്ടോ ജി4 വിപണിയില്‍

ആമസോണ്‍ ഇന്ത്യ വഴിയാണ് മോട്ടോ ജി4-ന്‍റെ വില്‍പ്പന

മോട്ടോ പരമ്പരയിലെ ഏറ്റവും പുതിയ ഫോണ്‍ മോട്ടോ ജി4 വിപണിയില്‍

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മിഡ് റേഞ്ച് സ്‌മാര്‍ട്ട് ഫോണുകളായ മോട്ടോ പരമ്പരയിലെ ഏറ്റവും പുതിയ പതിപ്പ് മോട്ടോ ജി4 ഇന്ത്യന്‍ വിപണിയില്‍.

കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3യോട് കൂടിയ 5.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ, സ്‌നാപ്‌ഡ്രാഗണ്‍ 617 ഒക്‌ടാ-കോര്‍ പ്രോസസര്‍, രണ്ട് ജിബി റാം, 16 ജിബി സ്റ്റോറേജ്, ടര്‍ബോ ചാര്‍ജിങ്ങുള്ള 3000 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയ്ഡ് 6 ഓപ്പറേറ്റിങ് സിസ്റ്റം, 13 മെഗാപിക്‌സല്‍ ക്യാമറ, അഞ്ച് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവ അടങ്ങിയതാണ് മോട്ടോ ജി4 . രണ്ടു വ്യത്യസ്ത പതിപ്പുകളായാണ് മോട്ടോ ജി4 എത്തിയിരിക്കുന്നത്. ഇരു ഫോണുകളുടെയും വിലയെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.  ഇന്ത്യന്‍ വിപണിയില്‍ യൂ യുണിക്കോണ്‍, ഷവോമി റെഡ്‌മി നോട്ട് 3, ലെ 2 എന്നിവയുമായിട്ടാകും മോട്ടോ ജി4 മല്‍സരിക്കുക.

ആമസോണ്‍ ഇന്ത്യ വഴിയാണ് മോട്ടോ ജി4-ന്‍റെ വില്‍പ്പന.

Read More >>