കാലവര്‍ഷം : ആദ്യ ഘട്ടത്തില്‍ മുപ്പത് ശതമാനം മഴ കുറവ്

കേരളത്തിലെ പല ഭാഗങ്ങളിലും ലഭിക്കുന്ന മഴ അണ ക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ലഭിക്കുന്നില്ല .സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി സംഭരണ ശേഷിയുടെ 23 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത് .952 .78 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇതു കൊണ്ട് ഉല്‍പാദിപ്പിക്കാം .

കാലവര്‍ഷം : ആദ്യ ഘട്ടത്തില്‍ മുപ്പത് ശതമാനം മഴ കുറവ്

പാലക്കാട് : കാലവര്‍ഷത്തിന്റെ ആദ്യഘട്ടം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് മഴയില്‍ മുപ്പത് ശതമാനത്തിന്റെ കുറവ് . സംസ്ഥാനത്ത് ആകെ മുപ്പത് ശതമാനമാണ് കുറവെങ്കിലും തെക്കന്‍ ജില്ലകളുടെ കാര്യം മാത്രം നോക്കിയാല്‍ ഇത് 40 ശതമാനമാണ് . പത്തനംതിട്ട ജില്ലയില്‍ മഴയുടെ അളവില്‍ 55 ശതമാനത്തിന്റെ കുറവുണ്ട് . ഈയാഴ്ചയോടെ മഴയുടെ ശക്തി കൂടുമെന്നും അതുവഴി മഴയുടെ കുറവ് അടുത്താഴ്ചയോടെ പരിഹരിക്കപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര വൃത്തങ്ങള്‍ പറയുന്നത് .മലബാര്‍ മേഖലയില്‍ 20 ശതമാനവും  ഇടുക്കിയില്‍ 30 ശതമാനവും മഴ കുറവാണ് .

കേരളത്തിലെ പല ഭാഗങ്ങളിലും ലഭിക്കുന്ന മഴ അണ ക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ലഭിക്കുന്നില്ല .സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി സംഭരണ ശേഷിയുടെ 23 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത് .952 .78 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇതു കൊണ്ട് ഉല്‍പാദിപ്പിക്കാം .സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയുടെ വ്യഷ്ടി പ്രദേശത്തും  ലഭിച്ച മഴയുടെ അളവ് കുറവാണ്.

Story by
Read More >>