മുഖ്യമന്ത്രിക്ക് മോഹന്‍ലാലിന്റെ നിവേദനം

മാലിന്യ നിര്‍മ്മാജനം, റോഡ് അപകടങ്ങള്‍, റോഡ് വികസനം, വൃദ്ധ സ്ത്രീ സംരക്ഷണം, പരിസ്ഥിതി എന്നിവയാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ വയ്ക്കുന്ന 5 വിഷയങ്ങള്‍

മുഖ്യമന്ത്രിക്ക് മോഹന്‍ലാലിന്റെ നിവേദനം

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് താരനായകന്‍ മോഹന്‍ലാലിന്റെ തുറന്ന കത്ത്.  "കേരളത്തിന്‍റെ മുഖ്യമന്ത്രി വായിച്ചറിയാന്‍" എന്ന തലക്കെട്ടില്‍ തന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്ത കത്തില്‍  കേരളം നേരിടുന്ന 5 പ്രശ്നങ്ങളാന്  മോഹന്‍ലാല്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്.

മാലിന്യ നിര്‍മ്മാജനം, റോഡ് അപകടങ്ങള്‍, റോഡ് വികസനം, വൃദ്ധ സ്ത്രീ സംരക്ഷണം, പരിസ്ഥിതി എന്നിവയാണ് മോഹന്‍ലാല്‍  മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ വയ്ക്കുന്ന 5 വിഷയങ്ങള്‍.


മോഹന്‍ലാല്‍ എന്ന നടന്‍ മുഖ്യമന്ത്രിക്ക് എഴുതുന്ന വെറുമൊരു സൌഹൃദ കത്തല്ലന്നും കേരളീയന്‍ എന്ന നിലയില്‍ മുഖ്യമന്ത്രിക്ക് നല്‍കുന്ന നിവേദനമാണെന്നുമുള്ള ആമുഖത്തോട്കൂടിയാണ് കത്ത് ആരംഭിക്കുന്നത്. കത്തില്‍ പറഞ്ഞിരിക്കുന്ന 5 വിഷയങ്ങളെയും നിയന്ത്രിക്കുകയോ മറികടക്കുകയോ ചെയ്യാതെ കേരളത്തിന്‌ ഒരു ഭാവിയില്ലെന്നു മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. കേരളം നേരിടുന്ന പ്രശനങ്ങളെ  വളരെ ആധികാരികമായി രീതിയില്‍ വരച്ചു കാണിക്കുന്ന കത്തില്‍ ഇത്തരം പ്രശ്നങ്ങളെ മറികടക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ താന്‍ പൂര്‍ണ്ണ പിന്തുണയും തന്നാലാവുന്ന സഹായങ്ങളും നല്‍കും എന്നും പറയുന്നു.പുതിയ സര്‍ക്കാരിന്റെ ചില ഭരണ തീരുമാനങ്ങള്‍ ശെരിയെന്നു തോന്നുന്നത് കൊണ്ടാണ് താന്‍ ഈ കത്തെഴുതുന്നത് എന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.

കത്തിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം:-

http://www.thecompleteactor.com/articles2/2016/06/an-open-letter-to-kerala-chief-minister-2/