ഗുരുകൃതികളുടെ സമ്പൂര്‍ണ വ്യാഖ്യാനവുമായി പിണറായിയെ കാണാന്‍ മോഹന്‍ലാല്‍ എത്തി

ശ്രീനാരായണ ഗുരുവിന്റെ കൃതികളുടെ സമ്പൂര്‍ണ വ്യാഖ്യാനം മോഹന്‍ലാല്‍ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. പതിനഞ്ച് മിനിറ്റോളം സംഭാഷണം നടത്തിയശേഷമാണ് മോഹന്‍ലാലും സംഘവും ക്ലിഫ് ഹൗസ് വിട്ടത്.

ഗുരുകൃതികളുടെ സമ്പൂര്‍ണ വ്യാഖ്യാനവുമായി പിണറായിയെ കാണാന്‍ മോഹന്‍ലാല്‍ എത്തി

മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയനെ കാണാന്‍ നടന്‍ മോഹന്‍ലാല്‍ എത്തി. ക്ലിഫ് ഹൗസിലെത്തിയാണ് ചൊവ്വാഴ്ച രാത്രി ഒമ്പതോടെ മോഹന്‍ലാല്‍ പിണറായി വിജയനെ കണ്ടത്. സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരും മോഹന്‍ലാലിനൊപ്പമുണ്ടായിരുന്നു.

ശ്രീനാരായണ ഗുരുവിന്റെ കൃതികളുടെ സമ്പൂര്‍ണ വ്യാഖ്യാനം മോഹന്‍ലാല്‍ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. പതിനഞ്ച് മിനിറ്റോളം സംഭാഷണം നടത്തിയശേഷമാണ് മോഹന്‍ലാലും സംഘവും ക്ലിഫ് ഹൗസ് വിട്ടത്. പിന്നാലെ ഫേസ്ബുക്കിലൂടെ പിണറായി വിജയനൊപ്പമുളള പഴയകാല ചിത്രവും ഇന്നലത്തെ കൂടിക്കാഴ്ചയുടെ ചിത്രവും ചേര്‍ത്ത് താരം പുറത്തുവിട്ടു.

Read More >>