മോഹന്‍ ലാലിന്റെ തെലുങ്ക് ചിത്രം 'മനമന്ദയുടെ' ടീസര്‍ പുറത്തിറങ്ങി

ചന്ദ്രശേഖര്‍ യെലറ്റി സംവിധാനം ചെയ്യുന്ന മനമന്ദ, തെലുങ്കിന് പുറമെ മലയാളം, തമിഴ് ഭാഷകളിലുമായാണ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നത്.

മോഹന്‍ ലാലിന്റെ തെലുങ്ക് ചിത്രം

ഹൈദരാബാദ്: മോഹന്‍ലാലിന്‍റെ തെലുങ്ക് ചിത്രം മനമന്ദയുടെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തെലുങ്ക് സംസാരിക്കുന്നതും ടീസറിലുണ്ട്.

ചന്ദ്രശേഖര്‍ യെലറ്റി സംവിധാനം ചെയ്യുന്ന മനമന്ദ, തെലുങ്കിന് പുറമെ മലയാളം, തമിഴ് ഭാഷകളിലുമായാണ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് മോഹന്‍ലാല്‍ തെലുങ്ക് കഷ്ടപ്പെട്ട് പഠിച്ച് സംസാരിച്ചിരുന്നു.

നേരത്തെ ബോളിവുഡ് ചിത്രമായ കമ്പനി, ആഗ് തമിഴ് ചിത്രങ്ങളായ ഇരുവര്‍ പോപ്‌കോണ്‍, ഉന്നൈ പോള്‍, ഒരുവന്‍, ജില്ല എന്നീ അന്യഭാഷ ചിത്രങ്ങള്‍ക്കും മോഹന്‍ലാല്‍ ഡബ് ചെയ്തിട്ടുണ്ട്. ഗൗതമിയാണ് മനമന്ദയില്‍ മോഹന്‍ലാലിന്‍റെ നായിക വേഷം അവതരിപ്പിക്കുന്നത്.
മലയാളം ടീസര്‍ഇതിന് പുറമേ കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ജനതാഗാരേജ് എന്ന തെലുങ്ക് ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. ജൂനിയര്‍ എന്‍ടിആറും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍, ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.