ഹൃഥിക് റോഷന്‍ നായകനാകുന്ന മോഹന്‍ജൊദാരോ ട്രെയിലര്‍ കാണാം

ബിസി 2016-ല്‍ അതിപുരാതനമായ ഇന്റ്റസ് വാലിയിലെ മോഹന്‍ജൊദാരോ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ശര്‍മന്‍ എന്ന കര്‍ഷകന്റെ വേഷത്തിലായിരിക്കും ചിത്രത്തില്‍ ഹൃഥിക് പ്രത്യക്ഷപ്പെടുന്നത്

ഹൃഥിക് റോഷന്‍ നായകനാകുന്ന മോഹന്‍ജൊദാരോ ട്രെയിലര്‍ കാണാം

ലഗാന്‍, ജോധ അക്ബര്‍ തുടങ്ങി ബോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ സംവിധായകന്‍ അശുതോഷ് ഗോവാരിക്കര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം 'മോഹന്‍ജൊദാരോ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഹൃഥിക്ക് റോഷന്‍ ആണ് ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്യുന്നത്.

ബിസി 2016-ല്‍ അതിപുരാതനമായ ഇന്റ്റസ് വാലിയിലെ മോഹന്‍ജൊദാരോ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ശര്‍മന്‍ എന്ന കര്‍ഷകന്റെ വേഷത്തിലായിരിക്കും ചിത്രത്തില്‍ ഹൃഥിക് പ്രത്യക്ഷപ്പെടുന്നത്. നവാഗതയായ പൂജ ഹെഗ്ഡേ ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യു ടിവി മോഷന്‍ പിക്ച്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 12-ന് തീയറ്ററുകളിലെത്തും.