ഖത്തറിലെ തൊഴിലാളികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു മോഡി..

ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം സംഘടിപ്പിച്ച 420 പേരോളം പങ്കെടുത്ത മെഡിക്കല്‍ക്യാമ്പില്‍ ഭാഗമാകാനാണ് മോഡി എത്തിയത്. പ്രധാനമന്ത്രി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ തങ്ങളുടെ വിഷമങ്ങള്‍ ചോദിച്ചറിഞ്ഞതായും ഒരു കുടുംബാംഗത്തെ കാണുന്നതുപോലെയാണത് തങ്ങള്‍ക്കനുഭവപ്പെട്ടതെന്നും തൊഴിലാളികള്‍ പറഞ്ഞു

ഖത്തറിലെ തൊഴിലാളികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു മോഡി..

ദോഹ: ഖത്തര്‍ സന്ദര്‍ശനത്തിനിടെ തൊഴിലാളികള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സമയം കണ്ടെത്തി. ദോഹ ഡൗണ്‍ ടൗണ്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അറബ് ടെക് കമ്പനി ജീവനക്കാര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ഭക്ഷണം കഴിച്ചത്.

ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം സംഘടിപ്പിച്ച 420 പേരോളം പങ്കെടുത്ത മെഡിക്കല്‍ക്യാമ്പില്‍ ഭാഗമാകാനാണ് മോഡി എത്തിയത്. വൈകിട്ട്6.50-ഓടെ  ഡൗണ്‍ടൗണില്‍ എത്തിയ മോദി വന്നയുടന്‍ തന്നെ രോഗപരിശോധന നടക്കുന്ന ഭാഗത്തേക്കാണ് പോയത്. അവിടെ ഡോക്ടര്‍മാരോടും മറ്റും വിവരങ്ങള്‍ ചോദിച്ചറിഞ്ഞാണ് തൊഴിലാളികളെ ഇരുത്തിയ ഹാളില്‍ പ്രവേശിച്ചത്. രാത്രി 7.30-ഓടെയാണ് പ്രധാനമന്ത്രി തൊഴിലാളികള്‍ക്കിടയില്‍നിന്ന് മടങ്ങി.


വര്‍ഷങ്ങളായി  ഖത്തറില്‍ ജോലിചെയ്യുന്ന ഇവരുടെ  സുഖവിവരം തിരക്കിക്കൊണ്ടാണ് മോദി ഭക്ഷണംകഴിച്ചത്.പ്രധാനമന്ത്രി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ തങ്ങളുടെ വിഷമങ്ങള്‍ ചോദിച്ചറിഞ്ഞതായും ഒരു കുടുംബാംഗത്തെ കാണുന്നതുപോലെയാണത് തങ്ങള്‍ക്കനുഭവപ്പെട്ടതെന്നും തൊഴിലാളികള്‍ പറഞ്ഞു.ഇന്ത്യന്‍ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ആദ്യമായാണെന്നും മറ്റുള്ള രാഷ്ട്രീയക്കാര്‍ ഇതുകണ്ട് പഠിക്കണമെന്നും ഒരു തൊഴിലാളി പ്രതികരിച്ചു.