അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നിര്‍മിച്ച ഡാം മോദി ഉദ്ഘാടനം ചെയ്തു

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ പങ്കാളിത്തതോടെയുള്ള പ്രധാനപ്പെട്ട പദ്ധതിയാണിത്. 42 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള ഡാമില്‍ നിന്ന് 75,000 ഹെക്ടര്‍ ഭൂമിയിലേക്കുള്ള ജലസേചനവും സാധ്യമാകും.

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നിര്‍മിച്ച ഡാം മോദി ഉദ്ഘാടനം ചെയ്തു

ഹറാത്ത്: അഫ്ഗാനിസ്ഥാനിലെ ഹാരി നദിയില്‍ ഇന്ത്യ നിര്‍മിച്ചു നല്‍കുന്ന ഡാമിന്റെ ഉദ്ഘാടനം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍വഹിച്ചു. പടിഞ്ഞാറന്‍ അഫ്ഗാനിലെ ഹറാത്ത് പ്രവിശ്യയിലാണ് ഡാം നിര്‍മിച്ചത്. ഉദ്ഘാടന വേളയില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും സന്നിഹിതനായി.

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ പങ്കാളിത്തതോടെയുള്ള പ്രധാനപ്പെട്ട പദ്ധതിയാണിത്. 42 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള ഡാമില്‍ നിന്ന് 75,000 ഹെക്ടര്‍ ഭൂമിയിലേക്കുള്ള ജലസേചനവും സാധ്യമാകും.

ഇന്ത്യന്‍ ജലവിഭവ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വാപ്‌കോസ് ലിമിറ്റഡിനായിരുന്നു ഡാമിന്റെ നിര്‍മാണചുമതല.

അഞ്ച് രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി അഫ്ഗാനിലെത്തിയത്. അഫ്ഗാനില്‍ നിന്ന് ഖത്തറിലേക്ക് തിരിക്കുന്ന മോദി ശനിയാഴ്ച അവിടെ തങ്ങും. ഖത്തര്‍ കൂടാതെ യു.എസ്, സ്വിറ്റ്‌സര്‍ലന്‍ഡ്, മെക്‌സികോ എന്നീ രാജ്യങ്ങളാണ് യാത്രക്കിടെ മോദി സന്ദര്‍ശിക്കുക.

Read More >>