2018 ഒക്ടോബറോടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വൈഫൈ

കേന്ദ്ര സര്‍ക്കാരിന്റെ 'ഭാരത് നെറ്റ് പ്രോഗ്രാമി'ന്റെ ഭാഗമായാണ് രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വൈഫൈ സംവിധാനം ലഭ്യമാക്കുന്നത്.ആദ്യ പടിയായി അടുത്ത വര്‍ഷം മാര്‍ച്ചോടെ ഒരു ലക്ഷത്തോളം ഗ്രാമ പഞ്ചായത്തുകളില്‍ വൈഫൈ സംവിധാനം നടപ്പിലാക്കും

2018 ഒക്ടോബറോടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വൈഫൈ

2018 ഒക്ടോബറോടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വൈഫൈ കണക്ഷന്‍ ലഭ്യമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയില്‍ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍(സിഒഎഐ) സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ടെലികോം സെക്രട്ടറി ജെ എസ് ദീപക് ആണ്' ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ 'ഭാരത് നെറ്റ് പ്രോഗ്രാമി'ന്റെ ഭാഗമായാണ് രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വൈഫൈ സംവിധാനം ലഭ്യമാക്കുന്നത്.ആദ്യ പടിയായി അടുത്ത വര്‍ഷം മാര്‍ച്ചോടെ ഒരു ലക്ഷത്തോളം ഗ്രാമ പഞ്ചായത്തുകളില്‍ വൈഫൈ സംവിധാനം നടപ്പിലാക്കും. 80-100 എംബിപിഎസ് ഡേറ്റയാകും ലഭ്യമാകുക.

സംസ്ഥാന സര്‍ക്കാരുകളെ ഉള്‍പ്പെടുത്തി മറ്റൊരു പദ്ധതിയ്ക്കും കേന്ദ്ര ഗവണ്‍മെന്റ് ലക്ഷ്യം വെയ്ക്കുന്നതായും ദീപക് വെളിപ്പെടുത്തി.2020 ഓടെ 800 മില്ല്യന്‍ ആളുകള്‍ക്ക് വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും  ഇതിനോടകം  250 മില്ല്യന്‍ ആളുകള്‍ക്ക് സേവനം ലഭ്യമായിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More >>