ഖത്തറില്‍ മോഡിക്ക് ഊഷ്മള സ്വീകരണം

ഇന്നലെ അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ച മോഡി ഇന്ന് വൈകുന്നേരം ആറരയോടെയാണ് ദോഹയിലെത്തിയത്.

ഖത്തറില്‍ മോഡിക്ക് ഊഷ്മള സ്വീകരണം

ദോഹ: അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് ദോഹ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ക് അബ്ദുള്ള ബിന്‍ നാസ്സര്‍ അല്‍താനി അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

ഇന്നലെ അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ച മോഡി ഇന്ന്  വൈകുന്നേരം ആറരയോടെയാണ് ദോഹയിലെത്തിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കും. കച്ചവടം, മൂലധന നിക്ഷേപം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട സഹകരണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ബിസിനസ് രംഗത്തെ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തും.