കോഴിക്കോട് കളക്ടര്‍ക്കെതിരെ എംകെ രാഘവന്‍ എംപി; കളക്ടര്‍ക്കെതിരെ സൈബര്‍ കേസ് നല്‍കും

തന്റെ ഇംഗിതങ്ങള്‍ക്കായി പിആര്‍ഡിയെപോലും കലക്ടര്‍ ദുരുപയോഗം ചെയ്തു. തനിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകും.

കോഴിക്കോട് കളക്ടര്‍ക്കെതിരെ എംകെ രാഘവന്‍ എംപി; കളക്ടര്‍ക്കെതിരെ സൈബര്‍ കേസ് നല്‍കും

കോഴിക്കോട്: കോഴിക്കോട് കളക്ടര്‍ എം പ്രശാന്തിനെതിരെ എംകെ രാഘവന്‍ എംപി. തനിക്കെതിരെ നവമാധ്യമങ്ങളിലൂടെ കളക്ടര്‍ വ്യക്തിഹത്യ നടത്തുകയാണെന്ന് രാഘവന്‍ ആരോപിച്ചു. കളക്ടര്‍ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും രാഘവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

തന്റെ ഇംഗിതങ്ങള്‍ക്കായി പിആര്‍ഡിയെപോലും കലക്ടര്‍ ദുരുപയോഗം ചെയ്തു. തനിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകും.

ഒരു വര്‍ഷമായി കളക്ടര്‍ നടത്തിയത് സൈബര്‍ ഭരണമാണ്. തനിക്ക് ജനങ്ങളോടാണ് കൂറ്. അല്ലാതെ സൈബര്‍ ലോകത്തോടല്ല. തനിക്കെതിരെയുള്ള ആരോപണത്തില്‍ വിശദീകരണമാവശ്യപ്പെട്ട് നല്‍കിയ കത്തിന് ഇതുവരെയും മറുപടി നല്‍കാതെയാണ് ഓണ്‍ലൈനിലൂടെ കലക്ടര്‍ തന്നെ വ്യക്തിഹത്യനടത്തുന്നത്. കലക്ടര്‍ക്കെതിരെ ലോക്‌സഭ പ്രിവിലേജ് കമ്മിറ്റിക്കുമുമ്പാകെയും പരാതി നല്‍കുമെന്നും രാഘവന്‍ പറഞ്ഞു.

Story by