അനില്‍ കപൂറിന്റെ മകന്‍ ഹര്‍ഷ് വര്‍ദ്ധന്‍ കപൂര്‍ നായകനാകുന്ന 'മിര്‍സ'യുടെ ട്രെയിലര്‍ കാണാം

രാജസ്ഥാനിന്റെയും ലടാക്കിന്റെയും പശ്ചാത്തലത്തില്‍ മറാത്തി നാടോടിക്കഥകളില്‍ പ്രശസ്തമായ മിര്സയുടെയും സാഹിബാന്റെയും പ്രണയകഥയാണ് ചിത്രം പറയുന്നത്.ഓസ്കാര്‍ നാമനിര്‍ദ്ദേശം നേടിയ ചിത്രം 'രംഗ് ദേ ബസന്തി' ഒരുക്കിയ രാകേഷ് ഓം പ്രകാശ് മെഹ്റയാണ് മിര്‍സയുടെ സംവിധായകന്‍

അനില്‍ കപൂറിന്റെ മകന്‍ ഹര്‍ഷ് വര്‍ദ്ധന്‍ കപൂര്‍ നായകനാകുന്ന

അനില്‍ കപൂറിന്റെ മകന്‍ ഹര്‍ഷ്വര്‍ദ്ധന്‍ കപൂര്‍ നായകനാകുന്ന ആദ്യ ബോളിവുഡ് ചിത്രം 'മിര്‍സ്'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഓസ്കാര്‍ നാമനിര്‍ദ്ദേശം നേടിയ ചിത്രം 'രംഗ് ദേ ബസന്തി'യുടെ സംവിധായകന്‍ രാകേഷ് ഓം പ്രകാശ് മെഹ്റയാണ് മിര്‍സയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

രാജസ്ഥാനിന്റെയും ലടാക്കിന്റെയും പശ്ചാത്തലത്തില്‍ മറാത്തി നാടോടിക്കഥകളില്‍ പ്രശസ്തമായ മിര്സയുടെയും സാഹിബാന്റെയും പ്രണയകഥയാണ് ചിത്രം പറയുന്ന

രാജസ്ഥാനിന്റെയും ലടാക്കിന്റെയും പശ്ചാത്തലത്തില്‍ മറാത്തി നാടോടിക്കഥകളില്‍ പ്രശസ്തമായ മിര്സയുടെയും സാഹിബാന്റെയും പ്രണയകഥയാണ് ചിത്രം പറയുന്നത്. നവാഗതയായ സയാമി ഖേര്‍ ആണ് ചിത്രത്തിലെ നായിക. ട്രെയിലറിനു മികച്ച പ്രതികരണമാണ് ചലച്ചിത്രലോകത്ത് നിന്നും ലഭിക്കുന്നത്. ആമിര്‍ ഖാന്‍, അര്‍ജ്ജുന്‍ കപൂര്‍, ഷാഹിദ് കപൂര്‍, വരുണ്‍ ധവാന്‍ തുടങ്ങിയ താരങ്ങളെല്ലാം തന്നെ ട്രെയിലറിനെ തങ്ങളുടെ ട്വിറ്റെര്‍ പേജിലൂടെ  പ്രശംസിച്ചിട്ടുണ്ട്.

രാകേഷ് ഓം പ്രകാശ് മെഹ്റയും രോഹിത് കട്ടറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന മിര്‍സയിലെ ഗാനങ്ങള്‍ക് ഈണം നല്‍കുന്നത് ശങ്കര്‍-എഹ്സാന്‍-ലോയ് ആണ്. ചിത്രം ഒക്ടോബര്‍ 7-ന് തീയറ്ററുകളില്‍ എത്തും.