'സ്കൂള്‍ബസ്' കുട്ടികള്‍ കാണേണ്ട ചിത്രമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

പഠന സമയം അപഹരിക്കാത്ത വിധത്തില്‍ കുട്ടികളെ ഈ സിനിമ കാണിച്ചുകൊടുക്കണം എന്നാണു കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്

റോഷന്‍ ആണ്ട്രൂസ് സംവിധാനം നിര്വ്വഹിച്ചു കഴിഞ്ഞ വാരം പുറത്തിറങ്ങിയ 'സ്കൂള്‍ ബസ്' കുട്ടികള്‍ കണ്ടിരിക്കേണ്ട ചിത്രമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് പൊതുവിദ്യാഭാസ ഡയരക്ടര്‍ അയച്ച കത്തിലാണ് ഇങ്ങനെ പരാമര്‍ശിച്ചിരിക്കുന്നത്.

പഠന സമയം അപഹരിക്കാത്ത വിധത്തില്‍ കുട്ടികളെ ഈ സിനിമ കാണിച്ചുകൊടുക്കണം എന്നാണു കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന രംഗങ്ങളും സംഘട്ടനരംഗങ്ങളും ഒഴിവാക്കിയുള്ള ചിത്രം അച്ഛനമ്മമാരും കുട്ടികളും തമ്മിലുണ്ടാകേണ്ട ബന്ധം എങ്ങനെയായിരിക്കണം എന്ന് കാണിച്ചുതരുന്നുണ്ടേന്നും വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം നല്‍കുന്ന ഒന്നാണെന്നും അദ്ദേഹം കത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

Read More >>