സിപിഐ(എം) മന്ത്രിമാര്‍ക്കുള്ള 'പെരുമാറ്റച്ചട്ടം' നിലവില്‍ വന്നു

മന്ത്രിമാര്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി സമയം നീക്കി വയ്ക്കുന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഈ സമയത്ത് മറ്റു പ്രവര്‍ത്തികളില്‍ ഏര്‍പ്പെടരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു

സിപിഐ(എം) മന്ത്രിമാര്‍ക്കുള്ള

തിരുവനന്തപുരം: സംസ്ഥാനത്തെ സിപിഐ(എം) മന്ത്രിമാര്‍ക്ക് പാര്‍ട്ടി നേതൃത്വം 'പെരുമാറ്റച്ചട്ടം' കൊണ്ടു വരുന്നു. കാര്യങ്ങള്‍ പഠിക്കാതെ പ്രതികരണങ്ങള്‍ നടത്തരുതെന്നും അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും സംസ്ഥാന നേതൃത്വം മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശംനല്‍കി.

മന്ത്രിമാര്‍ പൊതുജനങ്ങള്‍ക്ക് വേണ്ടി സമയം നീക്കി വയ്ക്കുന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഈ സമയത്ത് മറ്റു പ്രവര്‍ത്തികളില്‍ ഏര്‍പ്പെടരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. പൊതുജനങ്ങള്‍ക്ക് നിവേദനം സമര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

നേരത്തെ, മുഹമ്മദ്‌ അലി മരിച്ച വേളയില്‍ കായികമന്ത്രി ഇപിജയരാജന്‍ നടത്തിയ പ്രസ്താവനയും പിന്നീട് അദ്ദേഹം തന്നെ കായിക താരം അഞ്ജു ബോബി ജോര്‍ജിനോട് നടത്തിയ പ്രതികരണവുമെല്ലാം സോഷ്യല്‍ മീഡിയയിൽ അടക്കം വലിയ ചര്‍ച്ചാ വിഷയമായതിനെ തുടര്‍ന്നാണ് പാര്‍ട്ടി പുതിയ നിര്‍ദ്ദേശങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Read More >>