കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വഴിപാടു നിരക്ക് ഏകീകരിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവിനെ എല്‍ഡിഎഫിന്റേതാക്കി ചിത്രീകരിക്കുന്നവര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി

തെരഞ്ഞെടുപ്പിന് മുന്‍പ്, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വഴിപാടു നിരക്ക് ഏകീകരിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവാണ് ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വന്നത് എന്നത് മറച്ചുപിടിച്ച് പ്രസ്തുത ഉത്തരവ് എല്‍ഡിഎഫിന്റേതാക്കി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ചിലര്‍ ആസൂത്രിതമായി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വഴിപാടു നിരക്ക് ഏകീകരിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവിനെ എല്‍ഡിഎഫിന്റേതാക്കി ചിത്രീകരിക്കുന്നവര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി

എല്‍ഡിഎഫ് സര്‍ക്കാര്‍ ക്ഷേത്രങ്ങളിലെ വഴിപാടു നിരക്കുകൂട്ടിയെന്ന നിലയില്‍ വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഏപ്രില്‍ 22ന് ദേവസ്വം ബോര്‍ഡ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് ജന്മഭൂമി ദിനപത്രം കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍പേജില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതിനെ വിമര്‍ശിച്ചാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുന്‍പ്, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വഴിപാടു നിരക്ക് ഏകീകരിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവാണ് ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വന്നത് എന്നത് മറച്ചുപിടിച്ച് പ്രസ്തുത ഉത്തരവ് എല്‍ഡിഎഫിന്റേതാക്കി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ചിലര്‍ ആസൂത്രിതമായി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറയുന്നു. മാധ്യമധര്‍മ്മം ലവലേശം പാലിക്കാതെയാണ് 'ജന്മഭൂമി' 'വഴിപാട് നിരക്ക് കുത്തനെ കൂട്ടി' എന്ന തലക്കെട്ടോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നും പ്രസ്തുത പത്രവാര്‍ത്തയുടെ ചുവട് പിടിച്ച് മെയ് 25നു അധികാരമേറ്റെടുത്ത ദേവസ്വം മന്ത്രിയുടെ ചിത്രമടക്കം ഉള്‍പ്പെടുത്തി 'ഹിന്ദു ജനതയോട് അനീതി' എന്ന നിലയില്‍ മതവികാരം ഇളക്കിവിടാനുള്ള സംഘടിത ശ്രമമാണ് തുടര്‍ന്ന് നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.


ദേവസ്വംബോര്‍ഡില്‍ വഴിപാടുനിരക്കുകള്‍ തീരുമാനിക്കുന്നതില്‍ മന്ത്രിക്ക് ഒരു റോളുമില്ലെന്ന വസ്തുത ഏവര്‍ക്കും അറിയാവുന്നതാണ്. പുതുതായി അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരിനെയും അതുവഴി വകുപ്പ് മന്ത്രിയെയും കരി തേച്ച് കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജപ്രചരണങ്ങള്‍ അഴിച്ച് വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ പ്രബുദ്ധരായ ജനങ്ങള്‍ തള്ളി കളയും എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും കടകംപള്ളി പറഞ്ഞു.