അധികാരമേറ്റെടുത്ത ശേഷം അഞ്ജു സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ വന്നത് ആകെ നാലു തവണ

നാലുതവണ മാത്രം വന്നു പോയതു മാത്രമല്ല, ഈ ആറുമാസത്തിനിടയില്‍ കായിക വികസനത്തിനുതകുന്ന ഒരൊറ്റ പദ്ധതി പോലും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയിട്ടുമില്ല. 2015 നവംബര്‍ 27 ന് ചുമലതലയേറ്റെടുക്കാന്‍ എത്തിയ ശേഷം അഞ്ജു രണ്ടാമത് എത്തിയത് സ്‌പോര്‍ട്‌സ് കൗണ്‍സിലിനുകീഴിലെ ഹോസ്റ്റലുകള്‍ സന്ദര്‍ശിക്കാനായിരുന്നു. ഈ സന്ദര്‍ശനത്തിന്റെ ചെലവിലേക്കായി 56,000 എഴുതിയെടുത്തുകൊണ്ടാണ് അഞ്ജു തിരിച്ചു പോയതെന്ന് കൗണ്‍സിലിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അധികാരമേറ്റെടുത്ത ശേഷം അഞ്ജു സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ വന്നത് ആകെ നാലു തവണ

സംസ്ഥാന കായിക മന്ത്രി ഇപി ജയരാജനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജും തമ്മില്‍ രണ്ടു നാള്‍ മുമ്പ് തുടങ്ങിവെച്ച ആരോപണ പ്രത്യാരോപണങ്ങളില്‍ വിവാദങ്ങള്‍ ഒഴിയുന്നില്ല. അഞ്ജു ബംഗളൂരുവില്‍ നിന്നും കേരളത്തിലെത്തുന്ന വിമാന യാത്രക്കൂലിയില്‍ തുടങ്ങിയ വിവാദങ്ങള്‍ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത നവംബാര്‍ 27 ന് ശേഷം അഞ്ജു കേരളത്തില്‍ വന്നത് നാലേനാലു തവണ മാത്രമാണെന്നുള്ളതാണ് വാസ്തവം. മംഗളമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു മുഴുവന്‍ സമയ പ്രവര്‍ത്തനമാണ് കൗസില്‍ പ്രസിഡന്റ് സ്ഥാനമെന്നിരിക്കേ ആറുമാസത്തിനിടയില്‍ നാലു തവണ മാത്രം വന്ന് തലകാട്ടിപ്പോയ അഞ്ജുവിനെതിരെ മുന്‍ സര്‍ക്കാര്‍ കണ്ണടക്കുകയായിരുന്നുവെന്ന് വ്യക്തം.

നാലുതവണ മാത്രം വന്നു പോയതു മാത്രമല്ല, ഈ ആറുമാസത്തിനിടയില്‍ കായിക വികസനത്തിനുതകുന്ന ഒരൊറ്റ പദ്ധതി പോലും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയിട്ടുമില്ല. 2015 നവംബര്‍ 27 ന് ചുമലതലയേറ്റെടുക്കാന്‍ എത്തിയ ശേഷം അഞ്ജു രണ്ടാമത് എത്തിയത് സ്‌പോര്‍ട്‌സ് കൗണ്‍സിലിനുകീഴിലെ ഹോസ്റ്റലുകള്‍ സന്ദര്‍ശിക്കാനായിരുന്നു. ഈ സന്ദര്‍ശനത്തിന്റെ ചെലവിലേക്കായി 56,000 എഴുതിയെടുത്തുകൊണ്ടാണ് അഞ്ജു തിരിച്ചു പോയതെന്ന് കൗണ്‍സിലിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

മൂന്നാം തവണ ഒരു മാധ്യമസ്ഥാപനത്തിന്റെ പരിപാടിക്കെത്തിയ അഞ്ജു മന്ത്രി ജയരാജനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് അവസാനമായി എത്തിയത് മെയ് മാസത്തിലായിരുന്നു. ഓഫീസിലത്തിയ അഞ്ജു താനില്ലാതെ കൂടിയ കൗണ്‍സില്‍ യോഗങ്ങളിലെ തീരുമാനങ്ങള്‍ ഒപ്പിട്ട് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എത്രരൂപ വിമാനയാത്രാക്കൂലിയായി കൈപ്പറ്റിയെന്നതിന് കൗണ്‍സിലില്‍ വ്യക്തമായ രേഖകള്‍ ഇല്ല.

കേരളത്തില്‍ വരാത്ത സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ അഭാവത്തില്‍ കൗണ്‍സിലിലെ മറ്റ് വമ്പന്‍മാരുടെ വിളനിലമായിരുന്നു കൗണ്‍സില്‍ ആസ്ഥാനം. കൗണസില്‍ യോഗങ്ങള്‍ കൂടുന്നത് വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിലായിരുന്നു. കേരളത്തിലെത്തുന്ന സമയത്ത് തീരുമാനങ്ങള്‍ ഒപ്പിട്ട് അംഗീകരിക്കുക എന്ന ജോലി മാത്രമേ അഞ്ജുവിനുണ്ടായിരുന്നുള്ളു. പ്രസ്തുത വൈസ്പ്രസിഡന്റ് അധ്യക്ഷനായ യോഗങ്ങളാണ് വിവാദ സ്ഥലംമാറ്റ തീരുമനങ്ങള്‍ ഉള്‍പ്പെടെയുള്ളവ എടുത്തിരിക്കുന്നത്.

Read More >>