കൊച്ചിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു

ഝാര്‍ഖണ്ട് സ്വദേശി നിര്‍മലാണ് മരിച്ചത്.

കൊച്ചിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കൊച്ചി: നിര്‍മാണ പ്രവര്‍ത്തനത്തിനിടെ കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കൊച്ചി എളമക്കരയിലാണ് സംഭവം. ഝാര്‍ഖണ്ട് സ്വദേശി നിര്‍മലാണ് മരിച്ചത്.

മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു. ഇദ്ദേഹത്തെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫ്‌ളാറ്റ് നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്.

Story by
Read More >>