ലിബിയന്‍ തീരത്ത് കൂടുതല്‍ അഭയാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍

മെഡിറ്ററേനിയന്‍ കടലിടുക്ക് വഴി 40,000 അഭയാര്‍ത്ഥികളാണ് ഈ വര്‍ഷം മാത്രം ഇറ്റലിയിലെത്തിയത്. ആഭ്യന്തര കലാപങ്ങളും ദാരിദ്ര്യവുമാണ് അഭയാര്‍ത്ഥി പ്രവാഹത്തിന് കാരണം. ചെറു ബോട്ടുകളില്‍ ജീവിതം തേടിയുള്ള പാലായനത്തിനിടയില്‍ അപകടത്തില്‍ പെട്ട് 2000 ഓളം പേര്‍ ഇതിനകം മരണപ്പെട്ടു.

ലിബിയന്‍ തീരത്ത് കൂടുതല്‍ അഭയാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍

ട്രിപ്പോളി: ലിബിയന്‍ തീരത്ത് കൂടുതല്‍ അഭയാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍. 133 മൃതദേഹങ്ങളാണ് പടിഞ്ഞാറന്‍ ലിബിയന്‍ നഗരമായ സുവാരയിലെ തീരപ്രദേശത്ത് കണ്ടെത്തിയത്. കുട്ടികളുടേയും സ്ത്രീകളുടേയും മൃതദഹേങ്ങളാണ് കൂടുതലും.

മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന യാതൊരു രേഖകളും ലഭ്യമല്ലെന്നും ഭൂരിഭാഗം മൃതദേഹങ്ങളും പാതി അഴുകിയ നിലയിലുമാണെന്നും ലിബിയന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച്ച അഭയാര്‍ത്ഥികളുമായി പോയ ബോട്ട് മറിഞ്ഞിരുന്നു. ഈ അപകടത്തില്‍പെട്ടവരുടെ മൃതദേഹങ്ങളാകും തീരത്ത് അടിഞ്ഞത് എന്നാണ് കരുതുന്നത്.

നൂറ് കണക്കിന് അഭയാര്‍ത്ഥികളാണ് കഴിഞ്ഞയാഴ്ച്ചയുണ്ടായ അപകടത്തില്‍ മരിച്ചത്. 700 ലധികം ആളുകളാണ് ബോട്ടിലുണ്ടായിരുന്നത്. ലിബിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്.

Read More >>